‘സക്കർബർഗിന് അശ്രദ്ധ കൊണ്ടുവന്ന തെറ്റ്, മാപ്പ് ചോദിക്കുന്നു; ഇന്ത്യ മെറ്റയുടെ പ്രധാനപ്പെട്ട രാജ്യം’

‘അശ്രദ്ധ കൊണ്ടുവന്ന തെറ്റ്, മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു’; ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട രാജ്യമെന്ന് മെറ്റ | മനോരമ ഓൺലൈൻ ന്യൂസ് – Meta Apologizes to India After Mark Zuckerberg’s Election Remarks | Mark Zuckerberg | Meta | India News Malayalam | Malayala Manorama Online News

‘സക്കർബർഗിന് അശ്രദ്ധ കൊണ്ടുവന്ന തെറ്റ്, മാപ്പ് ചോദിക്കുന്നു; ഇന്ത്യ മെറ്റയുടെ പ്രധാനപ്പെട്ട രാജ്യം’

ഓൺൈലൻ ഡെസ്ക്

Published: January 15 , 2025 09:59 PM IST

1 minute Read

മാർക്ക് സക്കർബർഗ് (AP Photo/Marcio Jose Sanchez, File)

ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാർക്ക് സക്കർബർഗിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പപേക്ഷ. 

‘‘2024 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരുന്ന പല പാർട്ടികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാർക്കിന്റെ നിരീക്ഷണം പല രാജ്യങ്ങളിലും സംഭവിച്ചു. പക്ഷേ ഇന്ത്യയിൽ അങ്ങനെയല്ല. മാർക്കിന്റെ ഭാഗത്തു നിന്നു വന്ന ഈ അശ്രദ്ധമായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ മെറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി തുടരും.’’ – ശിവനാഥ് തുക്രൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിനു താഴെ കുറിച്ചു.

Dear Honourable Minister @AshwiniVaishnaw , Mark’s observation that many incumbent parties were not re-elected in 2024 elections holds true for several countries, BUT not India. We would like to apologise for this inadvertent error. India remains an incredibly important country…— Shivnath Thukral (@shivithukral) January 14, 2025

2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയയ്ക്കുന്നതെന്നാണ് കമ്യൂണിക്കേഷൻ ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി പറഞ്ഞത്. കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നും ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു സക്കർബർഗ് നടത്തിയത്.

English Summary:
Meta’s apology to India follows Mark Zuckerberg’s inaccurate comments about the 2024 elections.

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-elections 1s336jjee1v7a90k1724gmtfu1 mo-news-world-countries-india-indianews mo-technology-meta mo-news-world-leadersndpersonalities-markzuckerberg


Source link
Exit mobile version