ഗുർപട്വന്ത് സിങ് പന്നു വധശ്രമ കേസ്; മുൻ റോ ഏജന്റിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് കേന്ദ്രസർക്കാർ | മനോരമ ഓൺലൈൻ ന്യൂസ് – Indian Panel Recommends Action Against Ex Raw Agent Vikash Yadav in Gurpatwant Singh Pannun Murder Attempt Case | Gurpatwant Singh Pannu | Murder | India News Malayalam | Malayala Manorama Online News
പന്നു വധശ്രമ കേസ്: ‘സിസി1’നെതിരെ നടപടിയെടുക്കാം’; വികാഷ് യാദവിനെതിരെ കേന്ദ്ര സർക്കാർ
ഓൺലൈൻ ഡെസ്ക്
Published: January 15 , 2025 09:10 PM IST
1 minute Read
ഗുർപട്‍വന്ത് സിങ് പന്നു. Photo: @siddhantvm / X
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ റോ മുൻ ഏജന്റ് വികാഷ് യാദവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് കേന്ദ്ര സർക്കാർ. യുഎസ് എടുത്ത കൊലപാതക ഗൂഢാലോചന കേസിൽ മുൻ ചാരൻ ‘സിസി1’ നെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി ശുപാർശ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്-കനേഡിയൻ ഇരട്ട പൗരത്വമുള്ള ഖലിസ്ഥാനി ഭീകരനായ ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ 2023ൽ ഗൂഢാലോചന നടന്നുവെന്നാണ് ന്യൂയോർക്ക് സിറ്റിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
വിശദമായ അന്വേഷണത്തിന് ശേഷം, സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ഒരു വ്യക്തിക്കെതിരെ നിയമ നടപടി ശുപാർശ ചെയ്യുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്വേഷണത്തിൽ വികാഷ് യാദവിനുള്ള ക്രിമിനൽ ബന്ധങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ‘സിസി1’ എന്ന് എഫ്ബിഐ ലിസ്റ്റിൽ പേരുള്ള വ്യക്തി മുൻ റോ ഓഫിസറായ വികാഷ് യാദവാണ്. ഇയാൾക്ക് നിലവിൽ ഇന്ത്യൻ സർക്കാരുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നേരത്തെ ഇന്ത്യൻ സർക്കാരിന് യുഎസ് കോടതി സമൻസ് അയച്ചിരുന്നു. കേന്ദ്ര സർക്കാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ ചീഫ് സമന്ത് ഗോയൽ, മുൻ റോ ഏജന്റ് വികാഷ് യാദവ്, ഇന്ത്യൻ ബിസിനസ്സുകാരൻ നിഖിൽ ഗുപ്ത എന്നിവർക്കാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക് സമൻസ് അയച്ചത്.
English Summary:
Indian Panel Recommends Action Against Ex Raw Agent Vikash Yadav in Gurpatwant Singh Pannun Murder Attempt Case
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-khalistan mo-legislature-centralgovernment mo-legislature-governmentofindia 7l5on6dr17maco3h27a9360qsg
Source link