‘ഇന്ത്യയിൽ പോണം, കുംഭമേള കാണണം’; 19-ാം വയസിൽ സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് വിറ്റുപോയത് കോടികൾക്ക്


വാഷിങ്ടണ്‍: ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം സംബന്ധിച്ച് അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എഴുതിയ കത്ത് ലേലത്തില്‍ പോയത് 4.32 കോടി രൂപയ്ക്ക്. ജോബ്‌സ് തന്റെ 19-ാമത്തെ വയസില്‍ സുഹൃത്തിനെഴുതിയ കത്താണ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്. ഭര്‍ത്താവിന്റെ ആഗ്രഹസഫലീകരണത്തിനായ് നിലവില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുകയാണ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍. 1974 ഫെബ്രുവരി 23-ന് തന്റെ 19-ാം ജന്മദിനത്തിലാണ് ജോബ്‌സ് ഇന്ത്യയിലേക്ക് പോകാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സുഹൃത്തിന് കത്തയച്ചത്. സെന്‍ ബുദ്ധിസത്തെക്കുറിച്ചും ഇന്ത്യയിലെ ഒരു തീര്‍ത്ഥാനട കേന്ദ്രത്തെയും അവിടെ നടക്കുന്ന ഉത്സവമായ കുംഭമേളയുടെ ഭാഗമാകാനുമുള്ള ആഗ്രഹത്തെക്കുറിച്ചുമാണ് ബാല്യകാല സുഹൃത്തായ ടിം ബ്രൗണിന് അയച്ച കത്തില്‍ ജോബ്‌സ് പറഞ്ഞിരിക്കുന്നത്. ജോബ്‌സിന്റെ ആത്മീയവശം തുറന്നുകാട്ടുന്നതാണ് കത്ത്. സുഹൃത്തിന് ശാന്തിയുണ്ടാവട്ടെ എന്ന് ആശംസിച്ചാണ് ജോബ്‌സ് കത്ത് അവസാനിപ്പിക്കുന്നത്.


Source link

Exit mobile version