ഹോംബാലെയുടെ 'മഹാവതാർ നരസിംഹ' ടീസർ പുറത്തിറങ്ങി: 3D ആനിമേഷൻ ചിത്രം ഏപ്രിൽ 3ന്
ഹോംബലെയുടെ ‘മഹാവതാർ നരസിംഹ’ ടീസർ പുറത്തിറങ്ങി: 3D ആനിമേഷൻ ചിത്രം ഏപ്രിൽ 3ന്
ഹോംബാലെയുടെ ‘മഹാവതാർ നരസിംഹ’ ടീസർ പുറത്തിറങ്ങി: 3D ആനിമേഷൻ ചിത്രം ഏപ്രിൽ 3ന്
മനോരമ ലേഖിക
Published: January 15 , 2025 04:52 PM IST
1 minute Read
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. അശ്വിന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3 ഡി ആയി ഏപ്രിൽ 3ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
English Summary:
Mahavatar Narsimha teaser: Hombale Films brings story of Lord Vishnu’s 4th avatar movie release
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list 3f4guimvm7n32k1ndcuv6vhuup
Source link