KERALAM

ഗോപൻ സ്വാമിയുടെ സമാധി; മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി, കുടുംബത്തിന്റെ ആവശ്യം തള്ളി

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബ നൽകിയ ഹർജി ഹെെക്കോടതി തള്ളി. എങ്ങനെയാണ് ഗോപൻ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർനടപടി നിർത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

എന്തിനാണ് പേടിക്കുന്നതെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. മരണത്തിൽ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും കോടതി വിലയിരുത്തി. ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത ആഴ്ച പരിഗണിക്കും. അതുവരെ പൊലീസ് നടപടി നിർത്തിവയ്‌ക്കേണ്ടന്നാണ് കോടതിയുടെ തീരുമാനം. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്.


Source link

Related Articles

Back to top button