CINEMA

ഉപേക്ഷിച്ചിട്ടില്ല; സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ വരുന്നു

ഉപേക്ഷിച്ചിട്ടില്ല; സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ വരുന്നു | Vaadivaadal Movie | Suriya Vetrimaaran | Suriya Jellikettu

ഉപേക്ഷിച്ചിട്ടില്ല; സൂര്യ–വെട്രിമാരൻ ചിത്രം ‘വാടിവാസൽ’ വരുന്നു

മനോരമ ലേഖകൻ

Published: January 15 , 2025 10:00 AM IST

1 minute Read

കലൈപുലി എസ്. തനുവും സൂര്യയും വെട്രിമാരനും

വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസൽ’ ഉപേക്ഷിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഈ വർഷം പുനരാരംഭിക്കും. നിർമാതാവ് കലൈപുലി എസ്. തനുവാണ് നിര്‍ണായകമായ വിവരം പങ്കുവച്ചത്. സൂര്യയ്ക്കും വെട്രിമാരനുമൊപ്പമുള്ള ചിത്രവും തനു പങ്കുവച്ചു.
തമിഴ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആൻഡ്രിയ ജെറമിയ, അമീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

English Summary:
confirmed: Suriya-starrer Vaadivaasal is not shelved

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 53fj8far0rp8a83slptetmusdn f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya


Source link

Related Articles

Back to top button