സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: വിദ്യാർഥിയുടെ കുടുംബത്തിനു ദേശവിരുദ്ധ സംഘടനയുമായി ബന്ധമെന്ന് പൊലീസ്

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: വിദ്യാർഥിയുടെ കുടുംബത്തിനു ദേശവിരുദ്ധ സംഘടനയുമായി ബന്ധമെന്ന് പൊലീസ് – Plus Two Student’s Bomb Threat: Anti-National Links Investigated – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: വിദ്യാർഥിയുടെ കുടുംബത്തിനു ദേശവിരുദ്ധ സംഘടനയുമായി ബന്ധമെന്ന് പൊലീസ്

മനോരമ ലേഖകൻ

Published: January 15 , 2025 10:37 AM IST

Updated: January 15, 2025 11:37 AM IST

1 minute Read

Representative image. Photo Credit : Meinzahn/iStocks.com

ന്യൂഡൽഹി∙ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മെയിലുകൾ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിനു ദേശവിരുദ്ധ സംഘടനയുമായി ബന്ധമുണ്ടെന്നു ഡൽഹി പൊലീസ്. ദേശവിരുദ്ധ പ്രവർത്തനമുണ്ടോ, അട്ടിമറി ശ്രമമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച 23 സ്‌കൂളുകളിലേക്കാണു വിദ്യാർഥി ഭീഷണി സന്ദേശം അയച്ചത്. ജി-മെയിലിൽ ട്രാക്ക് ചെയ്താണ് വിദ്യാർഥിയെ പിടികൂടിയത്. പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് സന്ദേശം അയച്ചതെന്ന് വിദ്യാർഥി പറഞ്ഞു.

English Summary:
Bomb Threat: Delhi police allege links between a Plus Two student who sent bomb threat emails to schools and an anti-national organization.

mo-news-common-bomb-threat mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 666gb95akortdd3stcja9g9fus mo-news-national-states-delhi


Source link
Exit mobile version