CINEMA

‘ടീനേജ് പെൺകുട്ടിയെപ്പോലെ’; പ്രായം റിവേഴ്സ് ഗിയറിലോ?; മായ വിശ്വനാഥ് പറയുന്നു

‘ടീനേജ് പെൺകുട്ടിയെപ്പോലെ’; പ്രായം റിവേഴ്സ് ഗിയറിലോ?; മായ വിശ്വനാഥ് പറയുന്നു | Maya Viswanath Glamour Pics | Maya Viswanath Age | Maya Viswanath Movies | Maya Viswanath Asset

‘ടീനേജ് പെൺകുട്ടിയെപ്പോലെ’; പ്രായം റിവേഴ്സ് ഗിയറിലോ?; മായ വിശ്വനാഥ് പറയുന്നു

മനോരമ ലേഖകൻ

Published: January 15 , 2025 11:30 AM IST

1 minute Read

മായ വിശ്വനാഥ്

ഒരുകാലത്ത് സിനിമയിലും മിനിസ്ക്രീനിലും നിറഞ്ഞു നിന്ന താരമാണ് മായ വിശ്വനാഥ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് താരം. പുതിയ മേക്കോവറിലെത്തിയ താരത്തെ കണ്ട് ആരാധകരും അമ്പരന്നു. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. കരിയറിലെ ബ്രേക്കിനെ കുറിച്ചും പുതിയ മേക്കോവറിനെക്കുറിച്ചും മായ വിശ്വനാഥ് മനോരമ ഓൺലൈനോടു മനസ്സു തുറന്നു. 

ജീവിതത്തിലെ ചില തിരക്കുകളും അവസരങ്ങൾ ഇല്ലായ്മയുമാണ് കരിയറിൽ ഉണ്ടായ ഗ്യാപ്പിന് കാരണമെന്ന് മായ വിശ്വനാഥ്‌ വെളിപ്പെടുത്തി. പുതിയ ചിത്രങ്ങളിൽ താരത്തെ കാണുമ്പോൾ ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ സുന്ദരിയാണെന്ന ആരാധകരുടെ കമന്റുകളെക്കുറിച്ചും താരം വാചാലയായി.   

‘‘ഇതൊരു ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രങ്ങളോ, ഫോട്ടോഷൂട്ട് ചിത്രങ്ങളോ ഒന്നുമല്ല. കൂട്ടുകാരികളായ നിഷ രാജിയും രോഹിണിയും പറഞ്ഞതു കൊണ്ട് മാത്രം, രാജിയുടെ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പോസ് കൊടുത്തു. മേക്കപ്പില്ല, ലിപ്സ്റ്റിക് മാത്രം. അവര്‍ക്കൊപ്പം ചെലവഴിച്ച സമയം എനിക്കിഷ്ടപ്പെട്ടു, ഞാന്‍ ഹാപ്പിയായിരുന്നു,” മായ പറയുന്നു. 

ചുവന്ന സ്ലീവ്‌ലെസ് ടോപ്പും സ്റ്റോൺവാഷ് ബോട്ടവും അണിഞ്ഞ് സിംപിൾ മേക്കപ്പിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ശരീരഭാരം ക്രമീകരിക്കുന്നത് വർക്കൗട്ട് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. “ഇപ്പോൾ നല്ല രീതിയിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്തു തുടങ്ങിയാല്‍ തന്നെ മുഖത്തും ശരീരത്തും മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. അതുകൊണ്ട് ചെറുപ്പമായി മറ്റുള്ളവർക്കു തോന്നുന്നത്. പിന്നെ എന്റെ പ്രായവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. തെറ്റായ പ്രായമാണ് സമൂഹ മാധ്യമങ്ങളിലൊക്ക എഴുതുന്നത്. എന്റെ മുതിർന്ന സഹോദരിക്ക് പോലും അത്രയും പ്രായമായിട്ടില്ല. മനുഷ്യർ സന്തോഷകരമായി ജീവിക്കുന്നത് കാണുമ്പോൾ എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് നെഗറ്റീവ് കമന്റുകൾ പറയാൻ തോന്നുന്നത്,’’ മായ വിശ്വനാഥ് പറയുന്നു.

ഒരുകാലത്ത് മിനിസ്‌ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു മായ വിശ്വനാഥ്‌. ‘സദാനന്ദന്റെ സമയം’, ‘തന്മാത്ര’, ‘അനന്തഭദ്രം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച് ബിഗ് സ്ക്രീനിലും മായ തന്റെ സാന്നിധ്യമറിയിച്ചു. പ്രേംകുമാർ സി.വി. സംവിധാനം ചെയ്ത് നന്ദു നായകനായ ‘ആൾരൂപങ്ങൾ’ എന്ന ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലാണ് താരമെത്തിയത്.

English Summary:
From Screen Break to Stunning Comeback: Maya Vishwanath’s New Look Amazes Fans

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-maya-viswanath f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6nr3uvq8e8shakl0iibtjru1gc


Source link

Related Articles

Back to top button