മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി

മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി – Kejriwal, Sisodia to Face Prosecution in Delhi Excise Policy Case – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി

ഓൺലൈൻ ഡെസ്‍ക്

Published: January 15 , 2025 10:29 AM IST

1 minute Read

അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ‍ഡി) ആഭ്യന്തര മന്ത്രാലയം അനുമതി കൊടുത്തു. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി കൊടുത്തിട്ടുണ്ട്. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ നീക്കം.

കേജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റു ചെയ്തത്. സെപ്റ്റംബറിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്.

English Summary:
Delhi Excise Policy: The Enforcement Directorate (ED) has been granted permission to prosecute Arvind Kejriwal and Manish Sisodia in the Delhi Excise Policy corruption case.

1h4v0edldp22snp50p65lja62k mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-manish-sisodia mo-elections-delhi-assembly-election-2025 mo-politics-leaders-arvindkejriwal mo-judiciary-lawndorder-enforcementdirectorate


Source link
Exit mobile version