സനാതന ധർമ്മം നമ്മുടെ സംസ്കാരം, മുഖ്യമന്ത്രിയുടേത് ദുർവ്യാഖ്യാനമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിപ്പാണുള്ളതെന്ന് സതീശൻ പറഞ്ഞു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ. ഒരു വാക്ക് വീണുകിട്ടാൻ കാത്തിരിക്കുകയാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധർമ്മത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. സനാതന ധർമ്മം എങ്ങനെയാണ് ചാതുർവർണ്യത്തിന്റെ ഭാഗമാകുന്നത്. സനാതന ധർമ്മം നമ്മുടെ സംസ്കാരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ശിവഗിരി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുന്നു. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമ്മം. അത് രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ്. കാവിവത്കരണം എന്ന വാക്കു തന്നെ തെറ്റാണ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേക വിഭാഗക്കാരാണോ എന്നും സതീശൻ ചോദിച്ചു,​.


Source link
Exit mobile version