മഹാകുഭമേളയിൽ പുണ്യം തേടി അമൃതസ്നാനം

മഹാകുഭമേളയിൽ പുണ്യം തേടി അമൃതസ്നാനം | മനോരമ ഓൺലൈൻ ന്യൂസ് – Millions Participate in Sacred Amrita Snana at Prayagraj | മഹാകുഭമേള | Maha Kumbh Mela | Makar Sankranti | മകരസംക്രാന്തി | India Prayagraj News Malayalam | Malayala Manorama Online News

മഹാകുഭമേളയിൽ പുണ്യം തേടി അമൃതസ്നാനം

മനോരമ ലേഖകൻ

Published: January 15 , 2025 01:57 AM IST

1 minute Read

മഹാദേവസ്തുതി: യുപിയിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് സന്യാസിമാർ അമൃതസ്നാനം നടത്തുന്നു. ചിത്രം : രാഹുൽ ആർ. പട്ടം / മനോരമ

പ്രയാഗ്‌രാജ് (യുപി) ∙ മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഇന്നലെ നടന്ന അമൃതസ്നാനത്തിൽ 1.38 കോടിയിലേറെപേർ പങ്കെടുത്തു. പുലർച്ചെ 3ന് ആരംഭിച്ച അമൃതസ്നാനത്തിന് 13 വിഭാഗങ്ങളിൽ (അഖാര) നിന്നുള്ള സന്യാസിമാർ നേതൃത്വം നൽകി. ത്രിശൂലവും കുന്തവുമേന്തി, അടിമുടി ഭസ്മംപൂശി കുതിരപ്പുറത്തെത്തിയ നാഗാസന്യാസിമാരും ചടങ്ങുകളിൽ സംബന്ധിച്ചു. തണുത്തു മരവിച്ച നദീജലത്തിലേക്ക് ഇവർക്കു പിന്നാലെ ‘ഹരഹരമഹാദേവ’ സ്തുതികളുമായി തീർഥാടക ലക്ഷങ്ങളും ഇറങ്ങി. കുഞ്ഞുങ്ങളെ ചുമലിലേന്തിയവരും വൃദ്ധരെ താങ്ങിനടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻപ് ‘ഷാഹി സ്നാനം’ എന്നറിയപ്പെട്ടിരുന്ന ചടങ്ങാണ് ഇപ്പോൾ അമൃതസ്നാനമായി അറിയപ്പെടുന്നത്. പൗഷപൗർണമിയോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ആദ്യ സ്നാനത്തിൽ 1.75 കോടിയിലേറെ പേർ പങ്കെടുത്തെന്നാണു കണക്ക്. ഫെബ്രുവരി 26ന് അവസാനിക്കുന്ന മേളയിൽ ഇനി 4 പ്രധാന സ്നാനദിനങ്ങൾകൂടിയുണ്ട്. 

English Summary:
Maha Kumbh Mela: Amrita Snana drew millions to the Maha Kumbh Mela. This sacred dip, held on Makar Sankranti, saw a massive turnout of pilgrims seeking spiritual cleansing in the holy waters.

mo-news-common-malayalamnews 4mh8q87ra8ib5fc95c8pb3fps5 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-uttar-pradesh-news mo-religion-lordshiva mo-religion-devotee


Source link
Exit mobile version