തൈറോയ്‌ഡ് വീക്കം തൈറോയ്‌ഡ് നീക്കം ചെയ്യാതെ ചികിത്സിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ പോലെ സ്‌തനങ്ങളിലെ മുഴ, പ്രോസ്‌റ്റേറ്റ് വീക്കം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്‌ഡുകള്‍, സന്ധികളിലെ വീക്കം, മാറാത്ത വേദന, തോളെല്ലുകളിലെ സന്ധിവേദന, അമിതവണ്ണം, വെരിക്കോസ് വെയ്‌ന്‍, വെരിക്കോസീല്‍, വിട്ടുമാറാത്ത പെല്‍വിക് വേദന എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും തുറന്ന ശസ്‌ത്രക്രിയയോ, ശസ്‌ത്രക്രിയയുടെ മുറിപ്പാടുകളോ നിരന്തരമായ മരുന്നുകളോ ഇല്ലാതെ ചികിത്സിക്കാന്‍ കഴിയും. കേട്ടാല്‍ തികച്ചും അസാധ്യമെന്ന് തോന്നുമെങ്കിലും ഇവയെല്ലാം സാധ്യമാക്കുന്നതാണ് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്‌പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളി പോലുള്ള അതിനൂതന ചികിത്സ പദ്ധതികള്‍.
അതിസൂക്ഷ്‌മ മൈക്രോ ഇന്‍വേസീവ് ചികിത്സയ്‌ക്ക് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി1964ല്‍ ചാള്‍സ് ഡോട്ടര്‍ ആദ്യ പെരിഫെറല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്‌തതാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയിലെ ആദ്യ ശ്രമങ്ങളില്‍ ഒന്ന്. അതിന് ശേഷം ഈ ചികിത്സാ ശാഖ പല വിധമായ മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ചെലവ്, അപകട സാധ്യത, രക്തനഷ്ടം, അണുബാധ സാധ്യത, വേദന, ശസ്‌ത്രക്രിയക്കുള്ള സമയം എന്നിവയെല്ലാം പരമ്പരാഗത ചികിത്സ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയെ ആകര്‍ഷകമാക്കുന്നത്. ഇവ ശരീരത്തില്‍ അവശേഷിപ്പിക്കുന്ന മുറിപ്പാടുകളും വിരളമായിരിക്കും.
ശരീരത്തിലെ ഏത് മൂലയിലും അതിസൂക്ഷ്‌മമായ ചികിത്സകള്‍ നടത്താന്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്‌റ്റിന് ഇന്ന് സാധിക്കും. മുന്‍പെല്ലാം ഹൃദയാഘാതം വന്ന രോഗികള്‍ക്ക് സ്‌റ്റെന്റ് ഇടുന്ന ഇടമായിരുന്നു കാത് ലാബ്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളായി കാത് ലാബ് മെഷീനുകളുടെ സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ച് ചാട്ടവും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്‌റ്റുകളുടെ കടന്നു വരവും കാത് ലാബിന്റെ മുഖച്ഛായ മാറ്റിയതായി ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്‌പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം അധ്യക്ഷന്‍ ഡോ. പ്രവീണ്‍ കേശവ് ആര്‍ പറയുന്നു.തിരുവനന്തപുരത്തെ മാത്രമല്ല, ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും അത്യാധുനിക കാത് ലാബുകളിലൊന്നാണ് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്‌പിറ്റലിലേത്.
അര്‍ബുദരോഗികള്‍ക്ക് ശസ്‌ത്രക്രിയ രഹിത ചികിത്സ നല്‍കാനും രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യാനും മാത്രമല്ല ഇന്ന് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്‌റ്റിന് സാധിക്കുക. ഒരു പ്രത്യേക ഭാഗത്തേക്കുള്ള രക്തവിതരണം തടസ്സപ്പെടുത്തി ചികിത്സ നടത്തുന്ന എംബോളൈസേഷന്‍ പ്രക്രിയ വഴി സന്ധിവേദന, അമിതവണ്ണം, കനത്ത ആര്‍ത്തവരക്ത പ്രവാഹം, പ്രോസ്‌റ്റേറ്റ് വീക്കത്തിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തൈറോയ്‌ഡ് വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിക്ക് സാധിക്കും. അടഞ്ഞ രക്തധമനികള്‍, ഞരമ്പുകള്‍, ഡയാലിസിസ് ഫിസ്റ്റുലകള്‍ എന്നിവ തുറക്കുന്ന റീവാസ്‌കുലറൈസേഷന്‍ പ്രക്രിയ, ചെറിയ സൂചികള്‍ ഉപയോഗിച്ച് സ്‌തന മുഴകള്‍, തൈറോയ്‌ഡ് വീക്കം, മുഴകള്‍, ഫൈബ്രോയ്‌ഡുകള്‍, അഡെനോമയോസിസ് എന്നിവ ചികിത്സിക്കുന്ന അബ്ലേഷന്‍ പ്രക്രിയ എന്നിവയെല്ലാം ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാഗമാണ്. ചില മാറാ വേദനകള്‍ പ്രത്യേക ഇടങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്ന മരുന്നുകള്‍ നല്‍കി പാര്‍ശ്വഫലങ്ങളില്ലാതെ പരിഹരിക്കാനും ഈ വിഭാഗത്തിന് സാധിക്കും. അമേരിക്കന്‍, യൂറോപ്യന്‍, രാജ്യാന്തര ചികിത്സ മാര്‍ഗ്ഗരേഖകള്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിക്കുള്ള സൗകര്യങ്ങള്‍ ഇന്ന് ലഭ്യമായിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഈ ചികിത്സ പദ്ധതിയെ പറ്റി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും അവബോധം കുറവാണ്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സൗകര്യമുള്ള കേരളത്തിലെ മികച്ച ആശുപത്രികളില്‍ ഒന്നാണ് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്‌പിറ്റല്‍.
എന്‍ഡോസ്‌കോപിക് തൈറോയ്‌ഡക്ടമി: മുറിപ്പാടുകളില്ലാത്ത ശസ്‌ത്രക്രിയാ വിപ്ലവംതൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ ഇന്ന് വ്യാപകമാണെങ്കിലും രോഗികളില്‍ പലരും ശസ്‌ത്രക്രിയ ചെയ്യാന്‍ മടി കാണിക്കാറുണ്ട്. ശസ്‌ത്രക്രിയ കഴുത്തില്‍ അവശേഷിപ്പിക്കുന്ന മായാത്ത മുറിപ്പാടുകളാണ് പലരെയും ശസ്‌ത്രക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത്തരം ആശങ്കകള്‍ക്ക് വിരാമമിട്ട് കഴുത്തില്‍ ദൃശ്യമായ മുറിവുകളില്ലാതെ തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്യാന്‍ സഹായിക്കുന്ന മിനിമലി ഇന്‍വേസിവ് ശസ്‌ത്രക്രിയ സങ്കേതമാണ് എന്‍ഡോസ്‌കോപിക് തൈറോയ്‌ഡക്ടമി. സാധാരണ കഴുത്തില്‍ ഇടുന്ന മുറിവുകള്‍ക്ക് പകരം 5 മില്ലിമീറ്ററിന്റെയും ഒരു സെന്റീമീറ്ററിന്റെയും കീഹോള്‍ വലുപ്പത്തിലുള്ള മുറിവുകളാണ് കക്ഷം, മുലക്കണ്ണ്-ഏരിയോള പ്രദേശം പോലുള്ള പെട്ടെന്ന് കാണാത്ത ഇടങ്ങളില്‍ ഉണ്ടാക്കുക. ചെറുപ്പക്കാരായ രോഗികള്‍ അടക്കമുള്ളവര്‍ക്ക് സൗന്ദര്യപ്രശ്‌നങ്ങളും ശസ്‌ത്രക്രിയ മുറിവുകള്‍ മൂലമുള്ള മാനസികവ്യഥകളുമെല്ലാം ഒഴിവാക്കാന്‍ ഈ മുറിവില്ലാത്ത ചികിത്സ പദ്ധതിയിലൂടെ സാധിക്കുമെന്ന് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്‌പിറ്റലിലെ സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക്കോളജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അന്‍സാര്‍ പി.പി. പറയുന്നു. എന്‍ഡോസ്‌കോപിക് തൈറോയ്‌ഡക്ടമി സൗകര്യങ്ങളുള്ള തിരുവനന്തപുരത്തെ ഏക ആശുപത്രിയാണ് ശ്രീ ഗോകുലം.
2 സെന്റിമീറ്ററില്‍ താഴെ വലുപ്പമുള്ള അര്‍ബുദകാരകവും അല്ലാത്തതുമായ തൈറോയ്‌ഡ് വീക്കങ്ങളെ ചികിത്സിക്കാനാണ് ഈ സങ്കേതം പ്രാഥമികമായി ഉപയോഗിക്കുക. നാല് സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള മുഴകള്‍ നീക്കം ചെയ്‌തിട്ടുണ്ടെന്നും ഡോ. അന്‍സാര്‍ ചൂണ്ടിക്കാണിക്കുന്നു. 100 മടങ്ങ് മാഗ്നിഫിക്കേഷന്‍ നല്‍കുന്ന ഹൈ ഡെഫനിഷന്‍ 4കെ ക്യാമറ സംവിധാനമാണ് ഈ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുക. ലാരിഞ്ചല്‍ നാഡീവ്യൂഹങ്ങള്‍, പാരതൈറോയ്‌ഡ് ഗ്രന്ഥികള്‍, ശ്വാസനാളി, അന്നനാളി, കരോട്ടിഡ് ആര്‍ട്ടറി, ഇന്റേണല്‍ ജുഗുലാര്‍ വെയ്‌നുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട രക്തക്കുഴലുകള്‍ എന്നി സമീപമുളളതിനാല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ് എന്‍ഡോസ്‌കോപിക് തൈറോയ്‌ഡക്ടമി. കാര്‍ബണ്‍ ഡയോക്‌സൈഡ് ഉപയോഗിച്ച് നെഞ്ച് മുതല്‍ കഴുത്ത് വരെയുളള ഭാഗം വികസിപ്പിച്ചാണ് ഈ ശസ്‌ത്രക്രിയ ചെയ്യുക. സമീപത്തിലെ അവയവങ്ങള്‍ക്ക് കേട് പാട് വരാത്ത രീതിയില്‍ സസൂക്ഷ്‌മം തൈറോയ്‌ഡ് ഗ്രന്ഥി മുറിച്ചെടുക്കുന്നു. പാരാതൈറോയ്‌ഡ് ഗ്രന്ഥികളും അവയിലേക്കുള്ള രക്തവിതരണവും കുഴപ്പമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇന്‍ഡോസയാനിന്‍ ഗ്രീന്‍ ഡൈയും ഉപയോഗിക്കുന്നു. എന്‍ഡോ ബാഗില്‍ നിക്ഷേപിക്കുന്ന മുറിച്ചെടുത്ത തൈറോയ്‌ഡ് ഗ്രന്ഥി വലിയ മുറിവിലൂടെ പുറത്തേക്ക് എടുക്കും. ശസ്‌ത്രക്രിയക്ക് ശേഷം രോഗിക്ക് കാല്‍സ്യം, വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കുറച്ച് ദിവസത്തേക്ക് കഴിക്കേണ്ടി വന്നേക്കും. താത്‌ക്കാലികമായ തൊണ്ടയടപ്പും ദീര്‍ഘകാലത്തേക്കുള്ള കാല്‍സ്യം ആശ്രിതത്വവും പോലുള്ള അപൂര്‍വം സങ്കീര്‍ണ്ണതകള്‍ മാത്രമേ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉണ്ടാകാറുള്ളൂ.
അപകടങ്ങളിലെ രക്ഷയ്‌ക്ക് ക്രിട്ടിക്കല്‍ കെയര്‍2023ല്‍ 1,73,000ല്‍ അധികം പേര്‍ വിവിധ റോഡ് ട്രാഫിക് അപകടങ്ങളിലായി ഇന്ത്യയില്‍ മരിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. അതായത് ഓരോ ദിവസവും 474 ജീവനുകള്‍. ഓരോ മൂന്ന് മിനിട്ടിലും ഒരാളെങ്കിലും റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നെന്ന് ചുരുക്കം. ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ മരണത്തിലേക്കും വൈകല്യത്തിലേക്കും നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നും റോഡ് അപകടമാണ്. പലപ്പോഴും അപകട ശേഷമുള്ള ചികിത്സയുടെ കാര്യത്തില്‍ സമയത്തിന് വലിയ വിലയുണ്ട്. വൈദ്യ സഹായം ലഭിക്കാന്‍ എടുക്കുന്ന ഓരോ നിമിഷവും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുന്നു. അപകടത്തിന് ശേഷമുള്ള ആ ‘ഗോള്‍ഡന്‍ അവറില്‍’ ലഭിക്കുന്ന ചികിത്സ രോഗിയുടെ അതിജീവന സാധ്യതയെ നിര്‍ണ്ണയിക്കുന്നു. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന പ്രീഹോസ്‌പിറ്റല്‍ കെയറും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണെന്ന് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വകുപ്പ് മേധാവി ഡോ. കിരണ്‍ രാജഗോപാല്‍ പറയുന്നു. റോഡ് അപകടത്തില്‍പ്പെടുന്ന ഏതൊരു രോഗിക്കും നട്ടെല്ലിന് പരുക്ക് ഏല്‍ക്കാം എന്ന സാധ്യത പരിഗണിച്ച് സുരക്ഷിതമായി വേണം ആശുപത്രിയില്‍ എത്തിക്കാന്‍. രോഗിയെ കൊണ്ട് വരുന്ന സമയം തലയോ കഴുത്തോ അധികം ഇളകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ട്രോമ കെയര്‍ സംവിധാനങ്ങളുള്ള ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് അതിവേഗം എത്തിക്കുന്നത് രോഗിയുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കും. അത്യാഹിത വിഭാഗത്തില്‍ തുടങ്ങി ഓപ്പറേഷന്‍ തിയേറ്ററും ഐസിയുവും അതിന് ശേഷമുള്ള പുനരധിവാസവും വരെ നീളുന്ന സമഗ്ര ട്രോമ കെയര്‍ മാനേജ്‌മെന്റ് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഉറപ്പാക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഫിസിഷ്യന്‍, ഇന്റന്‍സീവിസ്റ്റ്, സര്‍ജന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്‌റ്റ്, അനസ്‌തീഷ്യോളജിസ്‌റ്റ്, നഴ്‌സിങ് സംഘം, റേഡിയോളജി സംഘം എന്നിവരുടെയെല്ലാം ഏകോപനം രോഗിയുടെ പരിചരണത്തില്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പലപ്പോഴും അപകടത്തില്‍പ്പെട്ട രോഗിക്ക് ഒന്നിലധികം ശസ്‌ത്രക്രിയകളും നീണ്ട ഐസിയു വാസവും വേണ്ടി വന്നേക്കാം. ഇവിടം കൊണ്ടും തീരുന്നില്ല ട്രോമ കെയര്‍ രോഗികളുടെ പരിചരണം. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനുള്ള പുനരധിവാസ പ്രവര്‍ത്തനം, പോസ്‌റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് അകറ്റാനുള്ള മാനസിക പിന്തുണ എന്നിവയും ആവശ്യമാണ്.
Source link