ചാലക്കര പുരുഷുവിന് അവാർഡ്

തിരുവനന്തപുരം: ഭാരത് സേവക് സമാജ് പുരസ്കാരം കേരളകൗമുദി തലശ്ശേരി ലേഖകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ചാലക്കര പുരുഷു ഏറ്റുവാങ്ങി. കലാ -സാംസ്‌കാരിക പ്രവർത്തന രംഗത്തെ മികവിനാണ് പുരസ്‌ക്കാരം. കവടിയാർ സദ്ഭാവന ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ അവാർഡ് നൽകി.
പുതുച്ചേരി സർക്കാരിന്റെ കലൈമാമണി അവാർഡ്,​ സംസ്ഥാന മാദ്ധ്യമ അവാർഡ്,​ ചെന്നൈ എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റിന്റെ സംസ്‌കാര ജ്യോതി അവാർഡ്,​ ഖത്തർ കരാത്തെ അസോസിയേഷൻ മീഡിയ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മാഹി ചാലക്കര സ്വദേശിയാണ്. ഭാര്യ: കെ.ബീന. മക്കൾ: അൻസി ചാലക്കര, കെ.പി.അദിബ്‌.


Source link
Exit mobile version