കൊച്ചിയിൽ ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിന് സമീപം പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിന് സമീപം പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിയായ ജോഷ്വ ആണ് മരിച്ചത്. എറണാകുളം തൃക്കാക്കരയിൽ സ്‌കൈലൈൻ ഫ്ളാറ്റിലാണ് സംഭവം. കുട്ടി ഫ്ളാറ്റിൽ നിന്ന് വീണതാണെന്നാണ് സൂചന.


ഈ ഫ്ളാറ്റിലെ നാലാം നിലയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടോടെയാണ് സംഭവമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Source link
Exit mobile version