ബോബിക്ക് ജയിലിൽ പ്രത്യേക സൗകര്യം?​ 200 രൂപ എത്തിച്ചു നൽകി, സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന് ആരോപണം.

ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിൽ എത്തി സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം. ഈ ആരോപണത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ബോബി ജയിലിൽ എത്തിയപ്പോൾ കയ്യിൽ പണമില്ലായിരുന്നു. ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 രൂപ നേരിട്ട് നൽകിയെന്നും ഇത് രേഖകളിൽ എഴുതിച്ചേർത്തെന്നും വിവരമുണ്ട്.


Source link
Exit mobile version