കല്യാണി–നസ്‌ലിൻ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം
ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിന്റെഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം | Elephent Attack
കല്യാണി–നസ്‌ലിൻ ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം
മനോരമ ലേഖകൻ
Published: January 14 , 2025 04:13 PM IST
Updated: January 14, 2025 04:21 PM IST
1 minute Read
കാട്ടാനയുടെ ആക്രമണത്തിൽപെട്ട ഷൂട്ടിങ് വണ്ടി
അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണം. ഷൂട്ടിങ് സംഘത്തെയാണ് ആന ആക്രമിച്ചത്. ലൊക്കേഷനിലേക്കു പോകുകയായിരുന്നു സംഘം. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമിച്ചത്. വാഹനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു.
രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ 6.15 ന് കണ്ണൻ കുഴി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനം ആന കുത്തിവലിച്ചു. സിനിമാ ലൊക്കേഷനിലെ സെറ്റ് പൊളിക്കാൻ പോയ ആളുകളാണ് അപകടത്തിൽപെട്ടത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിർമിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലിൻ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയിൽ വിവിധ ഭാഗങ്ങളിൽ തുടങ്ങിയത്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന സിനിമ ദുൽഖർ നിർമിക്കുന്ന ഏഴാമത്തെ പ്രോജക്ട് ആണ്.
English Summary:
A wild elephant attacked a film shooting crew in Athirappillyi.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-naslenkgafoor mo-entertainment-common-malayalammovienews 5dvifrqdpf4h0i5rop2dbpbr3l mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link