തേനീച്ചയുടെ കുത്തേറ്റതിന് പിന്നാലെ കനാലിൽ ചാടി; വയോധികൻ മരിച്ചു, ഭാര്യ ചികിത്സയിൽ

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റതിന് പിന്നാലെ കനാലിൽ ചാടിയ വയോധികൻ മരിച്ചു. ചിറ്റൂർ കണക്കമ്പാർ കളപ്പറമ്പിൽ വീട്ടിൽ സത്യരാജ് (65) ആണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം തേനീച്ചയുടെ കുത്തേറ്റ ഭാര്യ വിശാലാക്ഷി (58) ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കൃഷി നനയ്ക്കാനായി ഭാര്യയോടൊപ്പം പോയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണേ് തേനീച്ചയുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാനായി കനാലിൽ ചാടിയതായിരുന്നു സത്യരാജ്. ഒഴുക്കിൽപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം ഒരു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. കാസർകോട് സ്വദേശിയാണ് സത്യരാജ്. വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം പാലക്കാടെത്തിയത്.


Source link
Exit mobile version