കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ലോസ് ആഞ്ജലിസിൽ വിതറുന്ന ഫോസ്-ചെക്ക് സൊല്യൂഷന്‍?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്‌പ്പെടുത്തുമ്പോള്‍ പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും വിതറുന്നത്. ഒരു പരിധിവരെ കാട്ടുതീ പടരുന്നത് പ്രതിരോധിക്കന്‍ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് പിങ്ക് നിറത്തില്‍ ലോസ് ആഞജലിസില്‍ നിറയുന്നത്. 1960 മുതല്‍ അമേരിക്കന്‍ കമ്പനിയായ പെരിമേറ്റര്‍ സൊലൂഷന്‍ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്.ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫെസ്‌ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം.
Source link