INDIA

പൊങ്കൽ, മകരസംക്രാന്തി: 15ലെ യുജിസി നെറ്റ് പരീക്ഷ മാറ്റി

പൊങ്കൽ, മകരസംക്രാന്തി ആഘോഷം; ജനുവരി 15ലെ യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു | പൊങ്കൽ | നെറ്റ് പരീക്ഷ | യുജിസി | മനോരമ ഓൺലൈൻ ന്യൂസ് – UGC NET Exam Postponed: January 15th Exams Cancelled Due to Pongal Festival | UGC | NET Exam | Pongal | Malayala Manorama Online News

പൊങ്കൽ, മകരസംക്രാന്തി: 15ലെ യുജിസി നെറ്റ് പരീക്ഷ മാറ്റി

ഓൺലൈൻ ഡെസ്ക്

Published: January 14 , 2025 12:52 PM IST

1 minute Read

യുജിസി (Photo Special Arrangement)

ന്യൂഡൽഹി∙ ജനുവരി 15ന് നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജനുവരി 16ന് നടക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. 15ന് രാവിലെ സംസ്കൃതം, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ജാപ്പനീസ്, പെർഫോമിങ് ആർട്സ്, നിയമം, നേപ്പാളി, വിമൻ സ്റ്റഡീസ്, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് ശേഷം മലയാളം, ഉറുദു, ലേബർ വെൽഫെയർ, ഇലക്ട്രോണിക് സയൻസ്, ക്രിമിനോളജി, കൊങ്കണി തുടങ്ങിയ പരീക്ഷകളുമാണ് നടക്കേണ്ടിയിരുന്നത്.

English Summary:
UGC NET Exam Postponed: January 15th Exams Cancelled Due to Pongal Festival

mo-educationncareer-universitygrantscommission mo-news-common-latestnews i1mjuicon9tfjtv3kb3mujcpc 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-educationncareer-ugc-net-national-eligibility-test mo-news-world-countries-india-indianews mo-religion-pongal


Source link

Related Articles

Back to top button