അതിശൈത്യവും കനത്തശീതക്കാറ്റുംകാരണം മിസൗറി, കാൻസസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കൻസംസ്ഥാനമായ കാലിഫോർണിയയെ കാട്ടുതീ വിഴുങ്ങിയത്. പാലിസേഡ്‌സ്, ഈറ്റൺ എന്നീ അതിവേഗം പടർന്ന രണ്ടുവലിയ കാട്ടുതീയിൽ സാൻഫ്രാൻസിസ്കോയുടെ വിസ്തൃതിയെക്കാൾ വലിയ ഭൂപ്രദേശം എരിഞ്ഞമർന്നു. ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സിൽ തീ പൊട്ടിപ്പുറപ്പെട്ടത് കൺമുന്നിൽ നഗരമെരിയുന്നതുകാണവേ അണുബോംബ് വീണതുപോലനുഭവപ്പെട്ടു ലോസ് ആഞ്ജലിസുകാർക്ക്. കാട്ടുതീയും കാലിഫോർണിയയും വേനൽക്കാല കാട്ടുതീകൾ കാലിഫോർണിയക്ക് സുപരിചിതമാണ്. ജൂൺമുതൽ ഒക്ടോബർവരെയാണ് കാട്ടുതീ സീസൺ. വരണ്ട കാലാവസ്ഥയാണ് അതിനാധാരം. വർഷത്തിൽ പരമാവധി 78 വരെ ഫയർ ദിവസങ്ങളുണ്ടാകാറുണ്ട്. തെക്കൻ കാലിഫോർണിയൻ തീരപ്രദേശങ്ങളിലെ തീപ്പിടിത്തങ്ങൾ മരുക്കാറ്റിനാൽ വ്യാപിക്കപ്പെടുന്നവയാണ്. പ്രത്യേകിച്ച് പസഫിക് പാലിസേഡ്സിലേത്. മഴലഭ്യതയില്ലാത്തതിനാൽ സസ്യജാലങ്ങളെല്ലാം വരണ്ടുണങ്ങിയിരിക്കും.
Source link