ചികിത്സയിലിരുന്ന രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

കോഴിക്കോട്: രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തലശേരി സ്വദേശി അസ്‌കർ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 1.15ന് വാർഡിലെ ജനലിൽ കൂടി പുറത്തേയ്ക്ക് ചാടുകയായിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൻക്രിയാസ് സംബന്ധമായ രോഗത്തെത്തുടർന്ന് ജനുവരി 12 മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരണകാരണം വ്യക്തമല്ല.


Source link
Exit mobile version