INDIA

‘ഭാര്യയുമായി വിവാഹേതരബന്ധം, മകളെ പീഡിപ്പിച്ചു’: പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ | ബിജെപി | പോക്സോ | തമിഴ്നാട് | മനോരമ ഓൺലൈൻ ന്യൂസ് – Madurai Police Arrest BJP Leader M.S. Shah on POCSO Charges | POCSO | BJP | Tamilnadu | Malayala Manorama Online News

‘ഭാര്യയുമായി വിവാഹേതരബന്ധം, മകളെ പീഡിപ്പിച്ചു’: പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

മനോരമ ലേഖകൻ

Published: January 14 , 2025 08:04 AM IST

1 minute Read

1. എം.എസ്. ഷാ, 2. പ്രതീകാത്മക ചിത്രം (Photo Credits: HTWE/ Shutterstock.com)

ചെന്നൈ ∙ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി.

15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. 

വിശദ അന്വേഷണം നടത്താൻ മദ്രാസ്  ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

English Summary:
Madurai Police Arrest BJP Leader M.S. Shah on POCSO Charges

mo-crime-crimeagainstchildren 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-posco mo-news-national-states-tamilnadu 2afni95eok3ku2q2j4qv847pdl mo-news-common-chennainews


Source link

Related Articles

Back to top button