ആദ്യം ബ്രഹ്മഗിരിയിലെ ബാദ്ധ്യത തീർക്കട്ടെ: വി.ഡി.സതീശൻ
സുൽത്താൻബത്തേരി: എൻ.എം വിജയന്റെ ബാദ്ധ്യത ഏറ്റെടുക്കുന്നതിന് മുമ്പ് സി.പി.എം ബ്രഹ്മഗിരിയിലെ ആളുകളുടെ ബാദ്ധ്യത തീർക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയിൽ നൂറുകണക്കിനാളുകളാണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചത്. പൈസ തിരിച്ചുകിട്ടാത്തതിനാൽ ഇവരെല്ലാം ആത്മഹത്യയുടെ വക്കിലാണ് .ഇവരെയെല്ലാം ആദ്യം രക്ഷിക്ക്.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാൽ ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു . മാദ്ധ്യമ പ്രവർത്തകർ പ്രകോപിപ്പിച്ചാണ് മകനെ കൊണ്ട് തനിക്കെതിരെ പറയിച്ചത്. വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ടില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ല .വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സതീശൻ ഒഴിഞ്ഞു മാറി.
Source link