150 കോടിയുടെ ആരോപണം: വി.ഡി.സതീശനോട്  മാപ്പ് ചോദിച്ച് അൻവർ ചെയ്യിപ്പിച്ചത് പി.ശശിയെന്ന് 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമസഭയിൽ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന് പി.വി.അൻവർ. സതീശനുണ്ടായ മാനഹാനിയിൽ അദ്ദേഹത്തോടും സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും വലിയ പാപഭാരമാണ് താൻ ചുമക്കുന്നതെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്നതിലെ മാനസിക വിഷമം അനുഭവിക്കുന്ന സമയത്താണ് സതീശനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടത്. അന്ന് സഭ നേരത്തെ പിരിഞ്ഞു. അതിനുശേഷം വന്ന സഭാ സമ്മേളനത്തിൽ ഈ വിഷയം ഡ്രാഫ്റ്റ് ചെയ്തുനൽകി. സ്പീക്കറുടെ അനുമതിയോടെയാണ് വിഷയം അവതരിപ്പിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്നു ചോദിച്ചപ്പോൾ പൂർണമായും ശരിയെന്നാണ് പറഞ്ഞത്. തന്നെ ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നു.

പോരാട്ടം നടത്തിയത് ഉന്നത

നേതാക്കളുടെ അറിവോടെ

എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ്, പി.ശശി എന്നിവർക്കെതിരേ താൻ നടത്തിയ പോരാട്ടം സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു. അജിത്ത് കുമാറിനെയും ശശിയെയും ആ പദവികളിൽ നിലനിറുത്തി മുന്നോട്ടുപോയാൽ പാർട്ടി ഉണ്ടാവില്ലെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. ശശിക്കെതിരേയുള്ള ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ നേതാക്കൾ പിൻവാങ്ങി. അതിനുശേഷം രണ്ട് ദിവസത്തേക്ക് ഇവരാരും തന്റെ ഫോണെടുത്തില്ല. ഇവർ ആരൊക്കെയാണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.

ശശിയുടെയും അജിത്ത് കുമാറിന്റെയും കോക്കസിനകത്ത് മുഖ്യമന്ത്രി കുടുങ്ങിക്കിടക്കുകയാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, താനാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടിവന്നത്. അജിത്ത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വളച്ചൊടിച്ച റിപ്പോർട്ട് വിജിലൻസിന് മടക്കേണ്ടി വന്നതെന്നും അൻവർ പറഞ്ഞു.

​പ​റ​ഞ്ഞ​ത്
പ​ച്ച​ക്ക​ള്ളം​:​ ​പി.​ശ​ശി
തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​തി​രെ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ​പി.​വി.​അ​ൻ​വ​ർ​ ​പ​റ​ഞ്ഞ​ത് ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ശ​ശി.​ ​അ​ത്ത​ര​മൊ​രു​ ​സം​ഭ​വ​മേഉ​ണ്ടാ​യി​ട്ടി​ല്ല.​അ​ൻ​വ​റി​നെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.
പു​തി​യ​ ​രാ​ഷ്ട്രീ​യ​ ​അ​ഭ​യം​ ​ഉ​റ​പ്പി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​അ​ൻ​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നി​ല​നി​ൽ​പി​ന് ​വേ​ണ്ടി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നോ​ട് ​മാ​പ്പ് ​ചോ​ദി​ച്ചു​കൊ​ണ്ട് ​ത​ന്റെ​ ​മു​ൻ​കാ​ല​ ​ചെ​യ്തി​ക​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വെ​ച്ച് ​ര​ക്ഷ​പെ​ടാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.
ഇ​തി​നു​മു​മ്പും​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ത​നി​ക്കെ​തി​രെ​ ​അ​ൻ​വ​ർ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​താ​ൻ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കേ​സി​ൽ​ ​അ​ൻ​വ​റി​നോ​ട് ​നേ​രി​ട്ട് ​ഹാ​ജ​രാ​വാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
സാ​മാ​ന്യ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭ​യ​കേ​ന്ദ്ര​മാ​യ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ന​ട​ത്തു​ന്ന​ ​ഹീ​ന​മാ​യ​ ​നീ​ക്ക​ങ്ങ​ൾ​ ​ജ​നം​ ​തി​രി​ച്ച​റി​ഞ്ഞ്ത​ള്ളി​ക്ക​ള​യു​മെ​ന്ന് ​ശ​ശി​ ​പ​റ​ഞ്ഞു.


Source link
Exit mobile version