ശസ്ത്രക്രിയാനന്തര അണുബാധ പ്രതിവർഷം 15 ലക്ഷം രോഗികൾക്ക്
ശസ്ത്രക്രിയാനന്തര അണുബാധ പ്രതിവർഷം 15 ലക്ഷം രോഗികൾക്ക് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Surgery | Indian Council of Medical Research | ICMR | Post-surgical infection | surgical site infection | SSI | India | ICMR | AIIMS Delhi – High rate of post-surgical infections in India: An ICMR study | India News, Malayalam News | Manorama Online | Manorama News
ശസ്ത്രക്രിയാനന്തര അണുബാധ പ്രതിവർഷം 15 ലക്ഷം രോഗികൾക്ക്
മനോരമ ലേഖകൻ
Published: January 14 , 2025 02:14 AM IST
Updated: January 13, 2025 09:02 PM IST
1 minute Read
120 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയിൽ അണുബാധ സാധ്യത ഏറെ
Representative Image. Image Credit: Inside Creative House/shutterstock.com
ന്യൂഡൽഹി ∙ രാജ്യത്ത് പ്രതിവർഷം ഏകദേശം 15 ലക്ഷം രോഗികൾക്ക് (5.2 %) ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഉണ്ടാകുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹി എയിംസ്, മണിപ്പാലിലെ കസ്തൂർബ ആശുപത്രി, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ 3,090 രോഗികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.
ഓർത്തോപീഡിക് ശസ്ത്രക്രിയകളിലാണ് കൂടുതൽ അണുബാധ (54.2 %). പ്രത്യേകിച്ചും 120 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ശസ്ത്രക്രിയകൾ അണുബാധ സാധ്യത വർധിപ്പിക്കുന്നു. അണുബാധ പ്രതിരോധിക്കുന്നതിനു സാന്ത്വനചികിത്സാ സംവിധാനങ്ങളും ഡിസ്ചാർജ് ചെയ്തതിനുശേഷമുള്ള പരിചരണവും മെച്ചപ്പെടുത്തണമെന്ന് ഐസിഎംആർ നിർദേശിക്കുന്നു.
English Summary:
High rate of post-surgical infections in India: An ICMR study
mo-health-surgery mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-icmr 1k6mpdpnf34dc3p2l23gl6abi7
Source link