INDIA

വിവരാവകാശം ജിജ്ഞാസ തീർക്കാനല്ലെന്ന് ഡൽഹി സർവകലാശാല

വിവരാവകാശം ജിജ്ഞാസ തീർക്കാനല്ലെന്ന് ഡൽഹി സർവകലാശാല | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | RTI | Delhi University | Right to Information | RTI, Narendra Modi | Degree | Modi’s Degree – RTI Act vs. Privacy: Delhi University fights to protect PM Modi’s degree records from RTI request | India News, Malayalam News | Manorama Online | Manorama News

വിവരാവകാശം ജിജ്ഞാസ തീർക്കാനല്ലെന്ന് ഡൽഹി സർവകലാശാല

മനോരമ ലേഖകൻ

Published: January 14 , 2025 02:23 AM IST

1 minute Read

വാദം നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച ആക്ഷേപത്തിൽ

Delhi University: IANS

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത ഡൽഹി സർവകലാശാല, വിവരാവകാശനിയമത്തിന്റെ ഉദ്ദേശ്യം മൂന്നാമതൊരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തലല്ലെന്നു കോടതിയിൽ വാദിച്ചു.

ജസ്റ്റിസ് സച്ചിൻ ദത്തയ്ക്കു മുൻപാകെ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിദ്യാർഥികളുടെ വിവരങ്ങൾ അപരിചിതരോട് വെളിപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.

ആക്ടിവിസ്റ്റ് നീരജിന്റെ വിവരാവകാശ അപേക്ഷയിൽ, 2016 ഡിസംബർ 21-ന് ആണു കേന്ദ്ര വിവരാവകാശ കമ്മിഷൻ 1978-ൽ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുവദിച്ചത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.

English Summary:
RTI Act vs. Privacy: Delhi University fights to protect PM Modi’s degree records from RTI request

mo-educationncareer-delhiuniversity mo-news-common-malayalamnews mo-news-common-righttoinformation 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list kkauf09d3n67omeslgng9a8k7 mo-politics-leaders-narendramodi


Source link

Related Articles

Back to top button