KERALAM

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് കൺവീനർ

ന്യൂഡൽഹി: നിലമ്പൂർ മുൻ എം.എൽ.എ പി.വി. അൻവറിനെ കേരളത്തിൽ പാർട്ടി സംസ്ഥാന കൺവീനറായി നിയമിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ പത്രക്കുറിപ്പ് ഇറക്കി.

അൻവർ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

കഴിഞ്ഞയാഴ്‌ച കൊൽക്കത്തയിൽ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം അൻവർ അംഗത്വമെടുത്തുവെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര എം.എൽ.എയായി തുടരുന്നതിനാൽ, അയോഗ്യത ഭയന്ന് അംഗത്വം നിഷേധിച്ച അൻവർ സംസ്ഥാന കോ-ഓർഡിനേറ്റർ മാത്രമാണെന്ന് വിശദീകരിച്ചിരുന്നു.

ദേശീയ തലത്തിൽ ‘ഇന്ത്യ’ മുന്നണിയിലാണെങ്കിലും ശക്തികേന്ദ്രമായ പശ്‌ചിമ ബംഗാളിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും എതിർക്കുന്ന നയമാണ് തൃണമൂൽ കോൺഗ്രസിന്റേത്.


Source link

Related Articles

Back to top button