INDIALATEST NEWS

800 കിലോ വെള്ളി, 28 കിലോ സ്വർണം; കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികൾക്ക് നൽകില്ല

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, പട്ടുസാരികൾ‌; കണ്ടുകെട്ടിയ സ്വത്തുക്കൾ ജയലളിതയുടെ അനന്തരാവകാശികൾക്ക് വിട്ടുകിട്ടില്ല | ജയലളിത | കർണാടക ഹൈക്കോടതി | അനധികൃത സ്വത്ത് | മനോരമ ഓൺലൈൻ ന്യൂസ് – Jayalalithaa’s Heirs Lose Disproportionate Assets Case: Karnataka High Court Upholds Seizure | Jayalalithaa | Disproportionate Asset | Karnataka Highcourt | Malayala Manorama Online News

800 കിലോ വെള്ളി, 28 കിലോ സ്വർണം; കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികൾക്ക് നൽകില്ല

ഓൺലൈൻ ഡെസ്ക്

Published: January 13 , 2025 05:06 PM IST

1 minute Read

ജയലളിത (File Photo)

ബെംഗളൂരു ∙ ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച്‌ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജി കോടതി തള്ളി. തൊണ്ടി മുതൽ തമിഴ്‌നാട് സർക്കാരിനു വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

2004ലായിരുന്നു തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റർ ചെയ്തത്. സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലായിരുന്നു കേസ്. കേസിൽ 100 കോടി രൂപ പിഴയും 4 വർഷം തടവും ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്തംബർ 27നായിരുന്നു ജയലളിതയ്ക്കെതിരായ ശിക്ഷാ വിധി പുറപ്പെടുവിച്ചത്. എന്നാൽ  2015ൽ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. 

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുള്ള ആരോപണം.

English Summary:
Jayalalithaa’s Heirs Lose Disproportionate Assets Case: Karnataka High Court Upholds Seizure

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4fq1feflcfsfb7b40oqskqe90h mo-judiciary-highcourt mo-news-common-bengalurunews mo-crime-jayalalithaawealthcase mo-politics-leaders-jjayalalithaa


Source link

Related Articles

Back to top button