CINEMA

തിയറ്ററുകളെ ഇളക്കി മറിച്ച് ആസിഫ് അലി; യൂത്തിനെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത് താരം

തിയറ്ററുകളെ ഇളക്കി മറിച്ച് ആസിഫ് അലി; യൂത്തിനെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത് താരം | Asif Ali Super Hit | Asif Ali Crowd Puller | Asif Ali Winner | Asif Ali Rekhachithram

തിയറ്ററുകളെ ഇളക്കി മറിച്ച് ആസിഫ് അലി; യൂത്തിനെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത് താരം

മനോരമ ലേഖകൻ

Published: January 13 , 2025 02:19 PM IST

1 minute Read

ആസിഫ് അലി

മലയാളത്തിന്റെ യുവതാരമായ ആസിഫ് അലി തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്ന 2024നു ശേഷം, ഇപ്പോഴിതാ 2025 എന്ന പുതിയ വർഷവും ഒരു ബ്ലോക്ക്ബസ്റ്റർ നൽകിക്കൊണ്ടാണ് ആസിഫ് അലി ആരംഭിച്ചിരിക്കുന്നത്. ജനുവരി ഒൻപതിന് റിലീസ് ചെയ്ത ആസിഫ് അലി- ജോഫിൻ ടി. ചാക്കോ ചിത്രമായ രേഖാചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടിയാണ് ബോക്സ്ഓഫിസിൽ കുതിപ്പ് തുടരുന്നത്. പുതിയ വർഷത്തിലെ ആദ്യ മലയാളം ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടവും ഇതോടെ ‘രേഖാചിത്രം’ സ്വന്തമാക്കുകയാണ്. വിവേക് എന്ന പൊലീസ് ഓഫിസർ വേഷത്തിലുള്ള ആസിഫിന്റെ പ്രകടനത്തിനും ഗംഭീര പ്രശംസയാണ് ലഭിക്കുന്നത്.
എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കാൻ ആസിഫ് അലിക്ക് സാധിക്കുന്നു എന്നതാണ് ഈ നടന്റെ വിജയം. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ആസിഫിനെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തുടർച്ചയായ വിജയങ്ങളിലൂടെ ആസിഫ് അലി എന്ന താരം തിയറ്ററുകളെ പൂരപ്പറമ്പുകളാക്കുമ്പോൾ, അതിനും മുകളിലാണ് ആസിഫ് അലി എന്ന നടന്റെ വളർച്ച എന്നത് അദ്ഭുതപ്പെടുത്തുന്നുണ്ട്. നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരേ സമയം കുതിപ്പ് നടത്തുക എന്ന അപൂർവതയാണ് ആസിഫ് അലിയുടെ കരിയറിൽ നമുക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തലവൻ, കിഷ്കിന്ധാ കാണ്ഡം എന്നീ വമ്പൻ ഹിറ്റുകളിലൂടെ നടനായും താരമായും മലയാള സിനിമയിൽ തന്റെ സ്ഥാനം ആസിഫ് അരക്കിട്ടുറപ്പിക്കുകയിരുന്നു. രേഖാചിത്രത്തിന്റെ വിജയം ഈ നടനിലുള്ള പ്രേക്ഷകരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. 

ഏത് തരം റോളുകളും തന്നിൽ ഭദ്രമാണെന്ന വിശ്വാസമാണ് ഒരു നടനെന്ന നിലയിൽ ആസിഫ് അലി നൽകുന്നത്. മലയാളത്തിന്റെ യുവതാരനിരയിൽ ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അനായാസമായും മനോഹരമായും അത്യന്തം വിശ്വസനീയമായും അവതരിപ്പിക്കാൻ നിലവിൽ ആസിഫ് അലിയെ കഴിഞ്ഞു മാത്രമേ മറ്റൊരാളുള്ളൂ എന്നതും അടിവരയിട്ടു പറയേണ്ട വസ്തുതയാണ്. ഒരു താരമെന്ന നിലയിൽ ആദ്യ ദിനം മുതൽ തന്നെ വലിയ പ്രേക്ഷക സമൂഹത്തെ തിയറ്ററുകളിലേക്ക് എത്തിക്കാനും, നിർമാതാവിനെ സുരക്ഷിതനാക്കാനും ആസിഫിന് തന്റെ മികച്ച സിനിമാ തിരഞ്ഞെടുപ്പുകളിലൂടെ സാധിക്കുന്നുണ്ട് എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

തലവൻ, കിഷ്കിന്ധാ കാണ്ഡം എന്നിവക്ക് പുറമെ കഴിഞ്ഞ വർഷം ആസിഫ് അലി തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ച ചിത്രങ്ങളായിരുന്നു ലെവൽ ക്രോസ്, അമിഗോസ് അഡിയോ എന്നിവ. ബോക്സ്ഓഫിസ് കണക്കുകൾക്കപ്പുറവും ആസിഫ് അലി എന്ന നടൻ മലയാള സിനിമാ പ്രേമികളെ സ്വാധീനിക്കുന്ന കാഴ്ചയാണ് ഈ ചിത്രങ്ങളും കാണിച്ചു തന്നത്. തുടർച്ചയായ വിജയങ്ങൾ നിലവാരമുള്ള ചിത്രങ്ങളിലൂടെ തന്നു കൊണ്ടിരിക്കുന്ന ആസിഫ് ഇന്ന് തീയേറ്ററുകളെ ഇളക്കി മറിക്കുമ്പോൾ, ഈ നടൻ തരാൻ പോകുന്ന പുത്തൻ സിനിമാനുഭവങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. അതിൽ തമർ, ജീത്തു ജോസഫ്, രോഹിത് വി.എസ്. ഉൾപ്പെടെയുള്ളവർ ഒരുക്കുന്ന പ്രതീക്ഷ പകരുന്ന ഒരുപിടി സിനിമകളാണ് ഉള്ളത്. 2024 പോലെ 2025 -ഉം തന്റേതാക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി.

English Summary:
Asif Ali, the young star of Malayalam cinema, is currently going through the best phase of his career.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1ri0m7kn8psetibt1qcv39061l


Source link

Related Articles

Back to top button