‘റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’; ശാലിനിക്ക് അജിത്തിന്‍റെ സ്നേഹചുംബനം | Shalini Ajith | Ajith Race | Ajith Race Owner | Ajith Asset | Shalini Age | Shalini Daughter
‘റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’; ശാലിനിക്ക് അജിത്തിന്‍റെ സ്നേഹചുംബനം
മനോരമ ലേഖകൻ
Published: January 13 , 2025 10:40 AM IST
Updated: January 13, 2025 10:47 AM IST
1 minute Read
ശാലിനിക്കും മകൾക്കുമൊപ്പം അജിത്
13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വിജയം നേടിയ അജിത്ത് കുമാറിനെ പ്രശംസിച്ച് തമിഴ് സിനിമാ ലോകം. കമൽഹാസൻ, മാധവൻ അടക്കമുള്ളവർ താരത്തെ പ്രശംസിച്ചെത്തി. വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന അജിത്തിന്‍റെ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായി.
‘‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ നിന്ന് പറയുന്ന അജിത്തിനേയും അതുകേട്ട് ചിരിക്കുന്ന ശാലിനുയേയും വിഡിയോയില്‍ കാണാം. റേസിനുപിന്നാലെ ശാലിനിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന അജിത്തിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. ശാലിനിക്കൊപ്പം മകള്‍ അനൗഷ്‌കയും മകൻ ആദ്‌വിക്കും ദുബായിലെത്തിയിരുന്നു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായാണ് അജിത്തും സംഘവും ഫിനിഷ് ചെയ്തത്. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
You made India proud💥💥💥💥💥💥🫡🫡🫡🫡🫡🫡🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️🌟🌟🌟🌟🌟🌟🌟🌟 We Love u sir. We are all proud of you dear sir🫡🫡🫡🫡🫡🫡🫡🫡 #AjithKumar racing 🌟💥❤️🔥🙏🏻🫡 pic.twitter.com/I1XWtE86ds— Adhik Ravichandran (@Adhikravi) January 12, 2025
2002ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2004-ല്‍ ബ്രിട്ടിഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ. റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് താരം.
English Summary:
Ajith Kumar’s cutest message to wife Shalini after Dubai race win
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shalini mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ajith d4h0umc7aopqq3ublqa5qtj3u