ധനുമാസത്തിലെ തിരുവാതിരയും തിങ്കളാഴ്ചയും പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം, ചിട്ടകൾ ഇങ്ങനെ


ഇന്ന് മഹാദേവന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരയും ഭഗവാനു പ്രധാനമായ തിങ്കളാഴ്ചയും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് ‘നമ:ശിവായ ശിവായ നമ:’ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം. ദിനം മുഴുവൻ കഴിവതും ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുക. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ് ഈ ദിനത്തിലെ വ്രതാനുഷ്ഠാനം. കൂടാതെ ശിവകുടുംബപ്രീതിക്ക് കാരണമാകുമെന്നതും പ്രത്യേകതയാണ്.
നെയ്‌വിളക്ക് കൊളുത്തി അതിനുമുന്നിലായി ഇരുന്നു ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ജപിക്കുന്നത് സവിശേഷമാണ്. കൂടാതെ ശിവപ്രീതികരവും ദേവീപ്രീതികരവുമായ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്. നമഃശിവായ ജപത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ഹ്രീം ഉമായൈ നമ: ജപിക്കുന്നതും നന്ന്.

ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നത് കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ദാമ്പത്യസൗഖ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം.
നമഃശിവാഭ്യാം നവയൗവനാഭ്യാംപരസ്പരാശ്ലിഷ്ട വപുര്ധരാഭ്യാംനഗേന്ദ്രകന്യാവൃഷകേതനാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം സരസോത്സവാഭ്യാംനമസ്കൃതാഭീഷ്ടവരപ്രദാഭ്യാംനാരായണേനാര്‍ചിത പാദുകാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം വൃഷവാഹനാഭ്യാംവിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാംവിഭൂതിപാടീരവിലേപനാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം ജഗദീശ്വരാഭ്യാംജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാംജംഭാരിമുഖ്യൈരഭിവംദിതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം പരമൗഷധാഭ്യാംപഞ്ചാക്ഷരീപംജരരംജിതാഭ്യാംപ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാമതിസുന്ദരാഭ്യാംഅത്യംതമാസക്തഹൃദംബുജാഭ്യാംഅശേഷലോകൈകഹിതംകരാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം കലിനാശനാഭ്യാംകങ്കാളകല്യാണവപുര്‍ധരാഭ്യാംകൈലാസശൈലസ്ഥിതദേവതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാമശുഭാപഹാഭ്യാംഅശേഷലോകൈകവിശേഷിതാഭ്യാംഅകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം രഥവാഹനാഭ്യാംരവീന്ദുവൈശ്വാനരലോചനാഭ്യാംരാകാശശാങ്കാഭമുഖാംബുജാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം ജടിലംധരാഭ്യാംജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാംജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃശിവാഭ്യാം വിഷമേക്ഷണാഭ്യാംബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാംശോഭാവതീശാന്തവതീശ്വരാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം പശുപാലകാഭ്യാംജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാംസമസ്തദേവാസുരപൂജിതാഭ്യാംനമോ നമഃ ശങ്കര പാര്‍വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാംഭക്ത്യാ പഠേദ്ദ്വാദശകം നരോയഃസ സര്‍വ്വസൗഭാഗ്യഫലാനിഭുംക്തേ ശതായുരാന്തേ ശിവലോകമേതി


Source link
Exit mobile version