സംസ്ഥാന ടെലിവിഷൻ അവാർഡ്: ജൂറി സ്‌ക്രീനിംഗ് തുടങ്ങി

തിരുവനന്തപുരം: 2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാഡമിയുടെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ആസ്ഥാനമന്ദിരത്തിൽ ആരംഭിച്ചു. കഥാ വിഭാഗത്തിൽ ചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ എം.മോഹനനും കഥേതര വിഭാഗത്തിൽ സംവിധായകനും ദേശീയ,സംസ്ഥാന പുരസ്‌കാര ജേതാവുമായ എം.ജി ശശിയുമാണ് ജൂറി ചെയർമാൻമാർ. രചനാവിഭാഗത്തിൽ എഴുത്തുകാരനും സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ഡോ.ജിനേഷ് കുമാർ എരമം ആണ് ജൂറി ചെയർമാൻ. മൂന്നു വിഭാഗങ്ങളിലും ചലച്ചിത്ര അക്കാ‌ഡമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയാണ്.


Source link
Exit mobile version