അഡ്വ. ഇഖ്ബാൽ ചഗ്ല അന്തരിച്ചു
അഡ്വ. ഇഖ്ബാൽ ചഗ്ല അന്തരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Iqbal Chagla | Iqbal Chagla passes away | Bombay High Court | corporate lawyer – Iqbal Chagla: Iqbal Chagla (85), a leading lawyer known across the country for his expertise in corporate cases, passed away. | India News, Malayalam News | Manorama Online | Manorama News
അഡ്വ. ഇഖ്ബാൽ ചഗ്ല അന്തരിച്ചു
മനോരമ ലേഖകൻ
Published: January 13 , 2025 04:06 AM IST
1 minute Read
കമ്പനികാര്യ കേസുകളിൽ രാജ്യത്ത് ഏറ്റവും അറിയപ്പെടുന്ന അഭിഭാഷകൻ
ഇഖ്ബാൽ ചഗ്ല
മുംബൈ ∙ പ്രമുഖ അഭിഭാഷകൻ ഇഖ്ബാൽ ചഗ്ല (85) അന്തരിച്ചു. ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം.സി. ചഗ്ലയുടെ മകനാണ്. ബോംബെ ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ആർ.ഐ. ചഗ്ല മകനാണ്. രോഗബാധിതനായിരുന്നു. സംസ്കാരം ഇന്നു വർളി ശ്മശാനത്തിൽ നടത്തും.
1939ൽ ജനിച്ച ഇഖ്ബാൽ ചഗ്ല കേംബ്രിജ് സർവകലാശാലയിൽ നിന്നു ചരിത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടി. തുടർന്നു മുംബൈയിൽ തിരിച്ചെത്തി. കമ്പനികാര്യ കേസുകളിൽ രാജ്യത്ത് ഏറ്റവും അറിയപ്പെടുന്ന അഭിഭാഷകനായ അദ്ദേഹം രാജ്യാന്തരതലത്തിലുള്ള പ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്നു. 3 തവണ ബോംബെ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ബാറിൽ നിന്നു നേരിട്ട് സുപ്രീം കോടതി ജഡ്ജി സ്ഥാനം ഇഖ്ബാൽ ചഗ്ലയ്ക്കു വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിച്ചു.
1990കളിൽ ചഗ്ല ബാർ അസോസിയേഷനെ നയിച്ചപ്പോൾ ബോംബെ ഹൈക്കോടതിയിലെ 5 ജഡ്ജിമാരുടെ രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ജഡ്ജിമാരിൽ ചിലർ രാജിവയ്ക്കുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്തു. ഭാര്യ: റോഷൻ ചഗ്ല. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ, അന്തരിച്ച സൈറസ് മിസ്ത്രിയുടെ ഭാര്യ റോഹിഖ മകളാണ്.
English Summary:
Iqbal Chagla: Iqbal Chagla (85), a leading lawyer known across the country for his expertise in corporate cases, passed away.
mo-news-common-malayalamnews mo-judiciary-advocate 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bombayhighcourt mo-news-common-mumbainews 10t33ne5jt3917r8q5mssar8sq
Source link