ക്യാംപ് തകർത്തു; മണിപ്പുരിൽ അസം റൈഫിൾസ് സ്ഥലമൊഴിഞ്ഞു

ക്യാംപ് തകർത്തു; മണിപ്പുരിൽ അസം റൈഫിൾസ് സ്ഥലമൊഴിഞ്ഞു | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Manipur Unrest | Assam Rifles | Assam Rifles camp destroyed – Camp Destroyed: Assam Rifles withdraws in Manipur | India News, Malayalam News | Manorama Online | Manorama News

ക്യാംപ് തകർത്തു; മണിപ്പുരിൽ അസം റൈഫിൾസ് സ്ഥലമൊഴിഞ്ഞു

മനോരമ ലേഖകൻ

Published: January 13 , 2025 04:07 AM IST

1 minute Read

Indian Army and Assam Rifles personnel take part in a search operation of illegal weapons in Waroching village in Kangpokpi district some 24 km from Imphal on June 3, 2023, following ongoing ethnic violence in India’s northeastern Manipur state. (Photo by AFP)

ഇംഫാൽ ∙ മണിപ്പുരിലെ കാംജോങ് ജില്ലയിൽ ജനക്കൂട്ടം അസം റൈഫിൾസിന്റെ താൽക്കാലിക ക്യാംപ് തകർത്തതിനു പിന്നാലെ സൈനികർ സ്ഥലമൊഴിഞ്ഞു. ഹോങ്ബേ ഗ്രാമത്തിൽ പ്രവർത്തിച്ചുവന്ന താൽക്കാലിക ക്യാംപിലേക്ക് ശനിയാഴ്ചയാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. കാട്ടുതടി കയറ്റിക്കൊണ്ടുപോയ ലോറി രേഖകളില്ലെന്നതിന്റെ പേരിൽ തടഞ്ഞുവച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

ഇന്നലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അസം റൈഫിൾസിന്റെയും തങ്ഖുൽ നാഗാ സിവിൽ സൊസൈറ്റിയുടെയും  പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തർക്കം ഒത്തുതീർപ്പായത്. സ്ഥിതിഗതികൾ ശാന്തമാണെന്നും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, ചുരാചന്ദ്പുർ, തെങ്‌നൗപാൽ ജില്ലകളിൽ സുരക്ഷാ സേന നടത്തിയ  തിരച്ചിലിൽ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

English Summary:
Camp Destroyed: Assam Rifles withdraws in Manipur

759sieee80rvu51fnt8ssgq36e mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-defense-assamrifles mo-news-national-states-manipur


Source link
Exit mobile version