അതിർത്തിപ്രശ്നം: ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബംഗ്ലദേശ് ചർച്ച | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Bangladesh | India | border dispute | Indo-Bangladesh border – Border Issue: Bangladesh discusses with Indian High Commissioner | India News, Malayalam News | Manorama Online | Manorama News
അതിർത്തിപ്രശ്നം: ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബംഗ്ലദേശ് ചർച്ച
മനോരമ ലേഖകൻ
Published: January 13 , 2025 04:09 AM IST
1 minute Read
(Photo: PTI)
ധാക്ക ∙ അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയുമായി ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിമുദ്ദീൻ ചർച്ച നടത്തി. ഉഭയകക്ഷി കരാർ ലംഘിച്ച് അതിർത്തിയിലെ 5 സ്ഥലങ്ങളിൽ ഇന്ത്യ മുള്ളുകമ്പി കൊണ്ടുള്ള വേലി നിർമിക്കുന്നെന്ന ആരോപണത്തിനു തൊട്ടുപിന്നാലെയാണിത്.
ഇന്ത്യയെ ആശങ്ക അറിയിച്ചെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനു യോജിച്ചുള്ള നീക്കമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പറഞ്ഞു. ഇന്ത്യയുടെ മുള്ളുവേലി നിർമാണം ബംഗ്ലദേശ് സൈന്യം ഇടപെട്ടു തടഞ്ഞെന്ന് ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരി പറഞ്ഞിരുന്നു.
പാക്ക് അപേക്ഷകർക്ക് വീസ നടപടിയിൽ ഇളവ്ലഹോർ ∙ പാക്കിസ്ഥാനിൽനിന്നുള്ളവർക്ക് വീസ നടപടിക്രമങ്ങളിൽ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ഇളവേർപ്പെടുത്തി. ബിസിനസ് വീസയ്ക്ക് അപേക്ഷിക്കുന്ന പാക്കിസ്ഥാൻകാർക്കു ബംഗ്ലദേശ് സർക്കാരിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക – വ്യാപാര ബന്ധം മെച്ചപ്പെടുത്താനാണിത്.
English Summary:
Border Issue: Bangladesh discusses with Indian High Commissioner
mo-news-common-india-bangladesh-border 5s0c54rr247urv2qom5dsns7v9 mo-news-common-malayalamnews mo-news-world-countries-pakistan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-bangladesh
Source link