നാട്ടിലേക്ക് മടങ്ങാനിരിക്കെ അപകടം; ഗുജറാത്തിൽ മലയാളി  ദമ്പതികൾ  മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ദമ്പതികൾ. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രെെവറും അപകടത്തിൽ മരിച്ചു.

ദ്വാരകയിൽ നിന്ന് താമസിച്ചിരുന്ന ലോഡ്‌ജിലേക്ക് ടാക്സിയിൽ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. വാസുദേവൻ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ആശുപത്രിയിലേക്കുളള വഴി മദ്ധ്യേ ഡ്രെെവറും മരിച്ചു.


Source link
Exit mobile version