Today's Recap പത്തനംതിട്ട പീഡന കേസിൽ കൂടുതൽ അറസ്റ്റ്, രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി – പ്രധാന വാർത്തകൾ
പത്തനംതിട്ട പീഡന കേസിൽ കൂടുതൽ അറസ്റ്റ്, രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി – പ്രധാന വാർത്തകൾ | പീഡനം | ഹണി റോസ് | രാഹുൽ ഈശ്വർ | പിണറായി വിജയൻ | മനോരമ ഓൺലൈൻ ന്യൂസ് – Today’s Recap: All the major news in one click, News that is discussed today can be read here | POCSO | Honey Rose | Rahul Easwer | Pinarayi Vijayan | Malayala Manorama Online News
Today’s Recap
പത്തനംതിട്ട പീഡന കേസിൽ കൂടുതൽ അറസ്റ്റ്, രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി – പ്രധാന വാർത്തകൾ
ഓൺലൈൻ ഡെസ്ക്
Published: January 12 , 2025 08:47 PM IST
Updated: January 12, 2025 10:08 PM IST
1 minute Read
1. ഹണി റോസ്, 2. രാഹുൽ ഈശ്വർ, 3. അരവിന്ദ് കെജ്രിവാൾ, 4. പി.വി.അൻവർ
പത്തനംതിട്ട പീഡനകേസിൽ കൂടുതൽ അറസ്റ്റ് നടന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കായിക താരമായ ദലിത് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്ത് വരികയാണ്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചതായാണു വിവരം. ഈ ദൃശ്യങ്ങൾ കാട്ടി സമ്മർദത്തിലാക്കിയാണു പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചത്. അതേസമയം ദലിത് വിദ്യാർഥിനി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. വിശദമായ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ അന്വേഷണത്തിനു നേതൃത്വം നൽകും. പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയതു സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുവിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും സ്ത്രീ സുരക്ഷയ്‌ക്കു പ്രധാന്യം നൽകുന്ന സർക്കാരാണിതെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. ഇതോടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിന് മുൻപേ സമാജ്‍വാദി പാർട്ടിയുമായി (എസ്പി) നടത്തിയ ചർച്ചയിൽ പി.വി. അൻവർ എംഎൽഎ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതായി വിവരം പുറത്തു വന്നു. ഉത്തർപ്രദേശിൽനിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. അതിനിടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചനകൾ പുറത്തുവരികയാണ്. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്‍ത്താസമ്മേളനം വിളിച്ചു. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ചാൽ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്‍രിവാളിന്റെ വാഗ്ദാനം. ജനങ്ങളെ പുറത്താക്കിയ സ്ഥലത്തുതന്നെ എല്ലാവര്‍ക്കും വീടുകള്‍ നല്‍കുമെന്നു കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയാൽ താൻ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് കെജ്രിവാളിന്റെ വാഗ്ധാനം.
English Summary:
Today’s Recap: All the major news in one click. News that is discussed today can be read here.
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-today-s-recap mo-news-world-countries-india-indianews 5hf7nqts7o8mgtugkp9ctacvqm mo-news-common-worldnews mo-news-common-keralanews
Source link