INDIALATEST NEWS

ഗവർണർക്കു കലിപ്പ്, വികാരമെന്നു സ്റ്റാലിൻ; വിജയ്‌യ്ക്കും വേണം ഈ ‘തമിഴ് തായ് വാഴ്ത്ത്’

ഗവർണർക്കു കലിപ്പ്, വികാരമെന്നു സ്റ്റാലിൻ; വിജയ്‌യ്ക്കും വേണം ഈ ‘തമിഴ് തായ് വാഴ്ത്ത്’ | വിജയ് | എം.കെ.സ്റ്റാലിൻ | തമിഴ്നാട് | മനോരമ ഓൺലൈൻ ന്യൂസ് – Tamil Nadu’s Anthem Battle: The History and Politics of Tamil Thai Vazhthu | Tamil Nadu | Vijay | M.K.Stalin | Malayala Manorama Online News

ഗവർണർക്കു കലിപ്പ്, വികാരമെന്നു സ്റ്റാലിൻ; വിജയ്‌യ്ക്കും വേണം ഈ ‘തമിഴ് തായ് വാഴ്ത്ത്’

വിനയ് ഉണ്ണി

Published: January 12 , 2025 09:19 PM IST

2 minute Read

1. വിജയ്, 2. ഉദയനിധി സ്റ്റാലിൻ, 3. എം.കെ സ്റ്റാലിൻ, 4. ആർ.എൻ.രവി (Photo : X)

‘‘നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകുംസീരാറും വദനമെന തികഴ് ഭരത കണ്ഡമിതിൽതെക്കണമും അതിർസിറന്ത ദ്രാവിഡ നൽ തിരുനാടുംതക്കസിരു പിറൈനുധലും തരിതനരും തിലകമുമേ’’

‘തമിഴ് തായ് വാഴ്ത്തി’നെ ചൊല്ലി തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലുഷിതമാകുകയാണ്. ഏറ്റവും ഒടുവിൽ, നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ.രവി നിയമസഭ വിട്ടിറങ്ങിയതോടെയാണ് വിവാദങ്ങൾ വീണ്ടും തലപൊക്കിയത്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനത്തിനു പകരം തമിഴ്നാടിന്റെ സംസ്ഥാനഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ പോയതോടെ സ്പീക്കർ നയപ്രഖ്യാപനം നടത്തി. പിന്നാലെ പരസ്പരം പഴി ചാരലുമായി ഗവർണറും ഡിഎംകെയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം വീണ്ടും തമിഴകത്തെ പിടിച്ചുലയ്ക്കുകയാണ്.

തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ ‘തമിഴ് തായ് വാഴ്ത്തും’ അവസാനിക്കുമ്പോൾ ദേശീയഗാനവും ആലപിക്കുന്നതാണ് പതിവെങ്കിലും ഗവർണർ ആർ.എൻ.രവി ഇതിന് എതിരാണ്. സമ്മേളനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയഗാനം തന്നെ ആലപിക്കണമെന്നാണ് ഗവർണറുടെ നിലപാട്. കഴി‍‍ഞ്ഞ വർഷവും ‘തമിഴ് തായ് വാഴ്ത്തി’ന്റെ പേരിൽ ഗവർണർ നിയമസഭ വിട്ടിറങ്ങിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലിക കർത്തവ്യങ്ങൾ നിർവഹിക്കുന്നത് അസംബന്ധവും ബാലിശവുമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റേതെന്നും ദേശീയഗാനത്തോടുള്ള ബഹുമാനക്കുറവാണ് ഇതു വ്യക്തമാക്കുന്നതെന്നും തമിഴ്നാട് രാജ്ഭവൻ ആരോപിച്ചിരുന്നു. ഭാരതം എന്ന രാഷ്ട്രത്തെയും അതിന്റെ ഭരണഘടനയെയും അംഗീകരിക്കാത്ത നേതാവാണ് സ്റ്റാലിനെന്നും ഗവർണർ കുറ്റപ്പെടുത്തി.
1969 മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് ആയി പുനർ നാമകരണം ചെയ്തതിനു പിന്നാലെയാണ് തമിഴ് തായ് വാഴ്ത്തിന് പ്രാമുഖ്യം ലഭിച്ചത്. 1970 നവംബർ 23ന്, ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി എം.കെ.കരുണാനിധി ഉത്തരവിറക്കി. ചടങ്ങുകളുടെ അവസാനം ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് 2021ൽ സംസ്ഥാന ഗീതമെന്ന പദവിയിലേക്ക് സ്റ്റാലിൻ സർക്കാർ ‘തമിഴ് തായ് വാഴ്ത്തി’നെ ഉയർത്തിയത്.

‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന നിലപാടിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഡിഎംകെയും. തീവ്ര തമിഴ് വികാരം വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ ഉദയവും തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ സ്റ്റാലിൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുവെന്നാണ് സൂചന. പ്രത്യേകിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം, സീമാന്റെ നാം തമിഴർ കക്ഷി എന്നിവരുടെ പുതിയ നീക്കങ്ങൾ ഡിഎംകെ ശ്രദ്ധാപൂർവമാണ് നോക്കിക്കാണുന്നത്. തമിഴ് വികാരത്തെ ഉലയ്ക്കുന്ന തീരുമാനങ്ങൾ എടുത്താൽ നിലവിലെ സാഹചര്യത്തിൽ ഡിഎംകെയ്ക്കു ദോഷമാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തുടക്കത്തിൽ ‘തമിഴ് തായ് വാഴ്ത്തും’ അവസാനം ദേശീയഗാനവും ആലപിക്കുന്നത് തമിഴ്നാട് നിയമസഭയുടെ ദീർഘകാല പാരമ്പര്യമാണെന്നായിരുന്നു വിജയ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഗവർണർ പദവിയിലുള്ളത് ആരായാലും തമിഴ്‌നാട് നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നു പറഞ്ഞ വിജയ്, ഗവർണറും സർക്കാരും തമ്മിൽ സംഘർഷമുണ്ടാകുന്നത് ജനാധിപത്യത്തിനു നല്ലതല്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

‘തമിഴ് തായ് വാഴ്ത്തി’നെ സംസ്ഥാന ഗീതമായി പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ ഇറക്കിയ ഉത്തരവിൽ പൊതുചടങ്ങുകളില്‍ ഗാനം ആലപിക്കണമെന്നും ചടങ്ങിൽ പങ്കെടുക്കുന്നവർ അപ്പോൾ എഴുന്നേറ്റുനില്‍ക്കണമെന്നും പറയുന്നുണ്ട്. ‘തമിഴ് തായ് വാഴ്ത്ത്’ പ്രാര്‍ഥനാഗാനം മാത്രമാണെന്നും അതിനാൽ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കേണ്ട ആവശ്യമില്ലെന്നും മദ്രാസ് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെയായിരുന്നു സംസ്ഥാന ഗീതമെന്ന നിലപാടുമായി സ്റ്റാലിന്‍ സർക്കാർ മുന്നോട്ടുപോയത്.
ആലപ്പുഴ സ്വദേശി മനോൻമണീയം പി.സുന്ദരം പിള്ളയായിരുന്നു ‘തമിഴ് തായ് വാഴ്ത്ത്’ എഴുതിയത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പി.സുന്ദരംപിള്ളയുടെ‘മനോൻമണീയം’ എന്ന കാവ്യ നാ‌‌ടകത്തിന്റെ അവതരണ ഗാനമായിരുന്നു 9 വരികളുള്ള തമിഴ് തായ് വാഴ്ത്ത്. 55 സെക്കൻഡാണ് ‘തമിഴ് തായ് വാഴ്ത്തി’ന്‍റെ ദൈര്‍ഘ്യം. പ്രശസ്ത സംഗീത സംവിധായകൻ എം.എസ്.വിശ്വനാഥനാണ് ഇതിനു സംഗീതം നൽകിയത്.

English Summary:
Tamil Nadu’s Anthem Battle: The History and Politics of Tamil Thai Vazhthu

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin mo-entertainment-movie-vijay mo-news-world-countries-india-indianews vinay-unni mo-news-national-states-tamilnadu 3arnd949fqo50ng42custkpom mo-news-common-chennainews


Source link

Related Articles

Back to top button