INDIALATEST NEWS

ഉപഗ്രഹങ്ങളുടെ അകലം 3 മീറ്ററാക്കി, കയ്യകലത്ത് എത്തിയതും പ്രശ്നം; സ്പേഡെക്സ് വീണ്ടും മാറ്റി

ഉപഗ്രഹങ്ങളുടെ അകലം 3 മീറ്ററാക്കി, കയ്യകലത്ത് എത്തിയതും പ്രശ്നം; സ്പേഡെക്സ് വീണ്ടും മാറ്റി | ഐഎസ്ആർഒ | സ്പേഡെക്സ് | മനോരമ ഓൺലൈൻ ന്യൂസ് – SPADEX Mission Delayed: Technical Glitch Halts ISRO’s Satellite Docking Attempt | SPADEX | ISRO | Malayala Manorama Online News

ഉപഗ്രഹങ്ങളുടെ അകലം 3 മീറ്ററാക്കി, കയ്യകലത്ത് എത്തിയതും പ്രശ്നം; സ്പേഡെക്സ് വീണ്ടും മാറ്റി

ഓൺലൈൻ ഡെസ്ക്

Published: January 12 , 2025 08:02 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo : X)

ബെംഗളൂരു ∙ ലക്ഷ്യത്തിനു തൊട്ടരികെ എത്തിയെങ്കിലും സ്പേസ് ഡോക്കിങ് (സ്പേഡെക്സ്) ദൗത്യം മാറ്റിവച്ച് ഐഎസ്ആർഒ. 2 ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം 15 മീറ്ററിൽനിന്നു 3 മീറ്ററായി കുറച്ചിരുന്നു. പക്ഷേ, ഡോക്കിങ് നടത്തുന്നതിനു മുൻപു കൂടുതൽ ഡേറ്റ വിശകലനത്തിനായി 2 ഉപഗ്രങ്ങളെയും അകലെയാക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഐഎസ്ആർഒ എക്സിൽ വ്യക്തമാക്കി. മൂന്നാം തവണയാണു ഡോക്കിങ് മാറ്റിവയ്ക്കുന്നത്.

ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ ഒരുമിപ്പിക്കുന്ന സങ്കീർണ ദൗത്യമാണു സ്പേസ് ഡോക്കിങ്. മുൻപു 2 തവണയും ദൗത്യം മാറ്റിയിരുന്നു. കഴിഞ്ഞദിവസം അർധരാത്രിക്കു ശേഷം, ഡ്രിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററായി ചുരുക്കാൻ ഐഎസ്ആർഒയ്ക്കു കഴിഞ്ഞു. ജനുവരി 9ന് നടന്ന ശ്രമത്തിൽ, ഡ്രിഫ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതലായപ്പോൾ ഉപഗ്രഹങ്ങൾ 230 മീറ്റർ അകലെയായി. ഇന്നു വിജയകരമായി ഡോക്കിങ് നടക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.

1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് 15 മീറ്ററിലേക്ക് അടുപ്പിച്ചത്. 2 ഉപഗ്രഹങ്ങളും അൽപ്പനേരം ആ സ്ഥാനത്തു തുടർന്നു. പരസ്പരം ചിത്രങ്ങളും വിഡിയോകളും പകർത്തി. ഇത് ഐഎസ്ആർഒ എക്സിൽ പങ്കുവച്ചു. 15 മീറ്ററിൽനിന്ന് 3 മീറ്ററിലേക്കു ദൂരം കുറയ്ക്കാൻ ശ്രമിച്ചപ്പോഴാണു പ്രശ്നമുണ്ടായത്. തുടർന്ന് ഉപഗ്രഹങ്ങൾ സുരക്ഷിതമായ ദൂരത്തിലേക്കു മാറ്റേണ്ടി വന്നു. ഡോക്കിങ് വിജയിക്കണമെങ്കിൽ ഉപഗ്രഹങ്ങൾ പൂർണമായും സംയോജിപ്പിക്കണം; ഇതിനു ചെറിയ ദിശാവ്യതിയാനം പോലും പ്രശ്നമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ഡ്രിഫ്റ്റ് പൂജ്യം ഡിഗ്രിയിൽ സ്ഥിരപ്പെടുത്താൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കു സാധിച്ചിരുന്നു. പക്ഷേ പ്രധാന സെൻസറിൽനിന്ന് സിഗ്നലുകൾ ലഭിക്കാൻ വൈകിയതാണു ദൗത്യം മാറ്റിവയ്ക്കാൻ കാരണമെന്നാണു നിഗമനം. സുരക്ഷ മുൻനിർത്തി, ഏതെങ്കിലും തകരാറുകൾ സംഭവിക്കുന്നപക്ഷം ഉപഗ്രഹങ്ങളെ സ്വയമേവ സുരക്ഷിതമായ ദൂരത്തിലേക്കു മാറ്റാൻ ഓൺബോർഡ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ആ സാഹചര്യമാണ് ഇന്നുണ്ടായതെന്നാണു സൂചന. ഡോക്കിങ് സെൻസറിലെയും മറ്റുമുള്ള പ്രശ്നം പരിഹരിക്കുന്നതിനു വിശദമായ വിലയിരുത്തൽ നടക്കുകയാണ്. ഇതു പരിഹരിച്ചാലേ അടുത്ത ഡോക്കിങ് ശ്രമം നടക്കൂ എന്ന് ഐഎസ്ആർഒയെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിസംബര്‍ 30നാണു സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

English Summary:
SPADEX Mission Delayed: Technical Glitch Halts ISRO’s Satellite Docking Attempt

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews 5604kroips2f7tgpl0banqfo4j mo-space-isro


Source link

Related Articles

Back to top button