സംഭാവനകൾ കൂമ്പാരം, VIP പാസ് തീര്‍ന്നു, ചൈനീസ് പ്രസിഡന്റിനും ക്ഷണം; സത്യപ്രതിജ്ഞ ഗംഭീരമാക്കാൻ ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരമേല്‍ക്കാന്‍ ഇനി ഒരാഴ്ച മാത്രം. ജനുവരി 20 തിങ്കളാഴ്ചയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോളില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 10:30) ചടങ്ങുകള്‍ ആരംഭിക്കുക. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. സാധാരണഗതിയില്‍ യു.എസ്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന പതിവില്ല. എന്നാല്‍ തന്റെ രണ്ടാമങ്കത്തില്‍ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്ക് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു. പല നേതാക്കളേയും ട്രംപ് വ്യക്തിപരമായി തന്നെയാണ് ക്ഷണിച്ചിരിക്കുന്നത്.


Source link

Exit mobile version