ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു – Three Maoists Killed in Chhattisgarh Encounter – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഓൺലൈൻ ഡെസ്‍ക്

Published: January 12 , 2025 01:35 PM IST

1 minute Read

പ്രതീകാത്മക ചിത്രം. File Photo: AP/Mustafa Quraishi

റായ്പുര്‍∙ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഞായറാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. നക്‌സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടതായിരുന്നു സുരക്ഷാസേനയുടെ സംയുക്ത സംഘം. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് സുരക്ഷാസേനാസംഘത്തിലുള്ളത്. 

ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് അഞ്ച് നക്‌സലുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനുവരി ആറാം തീയതി നക്‌സലുകള്‍ ഡിആര്‍ജി സംഘത്തിന്റെ വാഹനം ഐഇഡി വച്ച് തകര്‍ത്തിരുന്നു. അന്ന് എട്ട് ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡുകൾക്കും ഒരു ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English Summary:
Chhattisgarh Maoist Encounter: Three Maoists were killed in a fierce encounter with security forces in Bijapur, Chhattisgarh.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-crime-maoist-encounter g8qsaarsmhbf65lrliu5js6eq


Source link
Exit mobile version