KERALAM

മകരവിളക്ക് 14ന്, തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും

ശബരിമല : മകരസംക്രമ സന്ധ്യയി​ൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ​ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ശബരി​മലയി​ലേക്ക് കൊണ്ടുപോകും. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ അനുഗമിക്കും.

പന്തളം സ്രാമ്പി​ക്കൽ കൊട്ടാരത്തി​ലെ സുരക്ഷി​തമുറി​യി​ൽ സൂക്ഷി​ച്ചി​രി​ക്കുന്ന തിരുവാഭരണങ്ങൾ ഇന്ന് പുലർച്ചെ തി​രുവാഭരണ പേടക വാഹക സംഘം വലിയ കോയിക്കൽ ധർമ്മ ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളി​ക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭി​ക്കുക. തുടർന്ന് ക്ഷേത്ര സന്നി​ധി​യി​ൽ തുറന്നുവയ്ക്കുന്ന പേടകങ്ങൾ കണ്ടുതൊഴാൽ സൗകര്യമുണ്ടാകും. ക്ഷേത്രത്തി​ലെ ആചാരപരമായ ചടങ്ങുകൾ പൂർത്തി​യാക്കി​ ഉച്ചയോടെ രാജപ്രതി​നി​ധി​ക്ക് ഉടവാൾ കൈമാറി​യ ശേഷം ഗുരുസ്വാമി​ കുളത്തി​നാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തി​ലുള്ള സംഘം ആഭരണപേടകങ്ങൾ ശി​രസി​ലേറ്റി​ ഘോഷയാത്രയായി​ യാത്ര തുടങ്ങും. തി​രുമുഖം അടങ്ങുന്ന പ്രധാനപേടകം ഗുരുസ്വാമി​യും വെള്ളി​യാഭരണങ്ങൾ അടങ്ങുന്ന കലശപ്പെട്ടി​ മരുതമന ശി​വൻപി​ള്ളയും കൊടി​യും ജീവി​തയുമടങ്ങുന്ന കൊടി​പ്പെട്ടി​ കി​ഴക്കേത്തോട്ടത്തി​ൽ ബി​.പ്രതാപചന്ദ്രൻ നായരുമാണ് ശി​രസി​ലേറ്റുക.

പരമ്പരാഗത തി​രുവാഭരണപാതയും കാനനപാതയും കടന്ന് മൂന്നാംദി​വസം 14ന് ഘോഷയാത്ര ശബരി​മലയി​ലെത്തും. വൈകിട്ട് 5.30ന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആചാരപൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. താഴെ തിരുമുറ്റത്തു നിന്ന് തിരുവാഭരണ പേടകം മാത്രം പതിനെട്ടാംപടിയിലൂടെ സന്നിധാനത്തേക്ക് കൊണ്ടുപോകും. മറ്റ് രണ്ടു പേടകങ്ങൾ മാളികപ്പുറത്തേക്കാണ് കൊണ്ടുപോകുക. 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം ശബരി​മല നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.

ശുദ്ധിക്രിയകൾ ഇന്ന് തുടങ്ങും

മകര സംക്രമ പൂജകൾക്ക് മുന്നോടിയായി സന്നിധാനത്ത് ഇന്ന് ശുദ്ധിക്രിയകൾ തുടങ്ങും. വൈകിട്ട് 5ന് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. നാളെ ഉഷ:പൂജയ്ക്ക് ശേഷം ബിംബശുദ്ധിക്രിയകൾ. മകരവിളക്ക് ദി​നമായ 14ന് രാവിലെ 8.55ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻവഴി എത്തിക്കുന്ന പ്രത്യേകം തയ്യാറാക്കിയ നെയ്യാണ് സംക്രമ മുഹൂർത്തത്തിൽ അഭിഷേകം നടത്തുക.

എ​രു​മേ​ലി​ ​പേ​ട്ട​തു​ള്ളൽ
ഭ​ക്തി​സാ​ന്ദ്രം

എ​രു​മേ​ലി​ ​:​ ​ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ​ ​മു​ഖ​രി​ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​പേ​ട്ട​തു​ള്ളി​ ​അ​മ്പ​ല​പ്പു​ഴ,​ആ​ല​ങ്ങാ​ട്ട് ​സം​ഘ​ങ്ങ​ൾ.​ ​ആ​കാ​ശ​ത്ത് ​ശ്രീ​കൃ​ഷ്ണ​പ​രു​ന്ത് ​വ​ട്ട​മി​ട്ട് ​പ​റ​ന്ന​തോ​ടെ​യാ​ണ് ​അ​മ്പ​ല​പ്പു​ഴ​ ​സം​ഘ​ത്തി​ന്റെ​ ​പേ​ട്ട​തു​ള്ള​ലി​ന് ​കൊ​ച്ച​മ്പ​ല​ത്തി​ൽ​ ​നി​ന്നും​ ​തു​ട​ക്ക​മാ​യ​ത്.​ ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും​ ​തി​ട​മ്പേ​റ്റി​യ​ ​ഗ​ജ​വീ​ര​ൻ​മാ​രു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​സം​ഘം​ ​പേ​ട്ട​തു​ള്ളി​ ​വാ​വ​രു​ ​പ​ള്ളി​യി​ലേ​യ്ക്ക് ​നീ​ങ്ങി.​ ​വാ​വ​രു​ ​പ​ള്ളി​യു​ടെ​ ​ക​വാ​ട​ത്തി​ൽ​ ​പൂ​ക്ക​ൾ​ ​വാ​രി​ ​വി​ത​റി​യാ​ണ് ​അ​മ്പ​ല​പ്പു​ഴ​ ​സം​ഘ​ത്തെ​ ​വ​ര​വേ​റ്റ​ത്.​ ​തു​ട​ർ​ന്ന് ​വാ​വ​രു​ടെ​ ​പ്ര​തി​നി​ധി​യാ​യ​ ​ആ​സാ​ദ് ​താ​ഴ​ത്ത് ​വീ​ട്ടി​ലി​ന്റെ​ ​കൈ​പി​ടി​ച്ച് ​സ​മൂ​ഹ​പെ​രി​യോ​ൻ​ ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​ ​പ​ള്ളി​യ്ക്ക് ​വ​ല​തു​വ​ച്ച് ​വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് ​പേ​ട്ട​തു​ള്ളി​ ​നീ​ങ്ങി.​ ​വ​ലി​യ​മ്പ​ല​ത്തി​ലെ​ത്തി​യ​ ​അ​മ്പ​ല​പ്പു​ഴ​ ​സം​ഘ​ത്തെ​ ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ളും,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​ധി​കൃ​ത​രും​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചു.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ആ​കാ​ശ​ത്ത് ​ന​ക്ഷ​ത്ര​ത്തെ​ ​ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ​ആ​ല​ങ്ങാ​ട്ട് ​സം​ഘ​ത്തി​ന്റെ​ ​പേ​ട്ട​തു​ള്ള​ൽ​ ​ആ​രം​ഭി​ച്ച​ത്.​ ​വാ​വ​രു​ടെ​ ​പ്ര​തി​നി​ധി​ ​അ​മ്പ​ല​പ്പു​ഴ​ ​സം​ഘ​ത്തി​നൊ​പ്പം​ ​യാ​ത്ര​യാ​യ​തി​നാ​ൽ​ ​വാ​വ​രു​ ​പ​ള്ളി​യി​ൽ​ ​ക​യ​റാ​തെ​യാ​യി​രു​ന്നു​ ​ആ​ല​ങ്ങാ​ട്ട് ​സം​ഘ​ത്തി​ന്റെ​ ​പേ​ട്ട​തു​ള്ള​ൽ.

അ​യ്യ​പ്പ​ന് ​കാ​ണി​ക്ക​യാ​യി​
സ്വ​ർ​ണ​ ​അ​മ്പും​ ​വി​ല്ലും​ ​വെ​ള്ളി​ ​ആ​ന​ക​ളും

ശ​ബ​രി​മ​ല​:​ ​സ്വ​ർ​ണ​ത്തി​ൽ​ ​നി​ർ​മ്മി​ച്ച​ ​അ​മ്പും​ ​വി​ല്ലും​ ​വെ​ള്ളി​ ​ആ​ന​ക​ളും​ ​തെ​ലു​ങ്കാ​ന​ ​സം​ഘം​ ​അ​യ്യ​പ്പ​ന് ​കാ​ണി​ക്ക​യാ​യി​ ​സ​മ​ർ​പ്പി​ച്ചു.​ ​സെ​ക്ക​ന്ത​രാ​ബാ​ദ് ​സ്വ​ദേ​ശി​ ​അ​ക്കാ​റാം​ ​ര​മേ​ശാ​ണ് 120​ ​ഗ്രാം​ ​തൂ​ക്കം​വ​രു​ന്ന​ ​സ്വ​ർ​ണ​ത്തി​​​ൽ​ ​തീ​ർ​ത്ത​ ​അ​മ്പും​ ​വി​ല്ലും​ 400​ ​ഗ്രാം​ ​വ​രു​ന്ന​ ​ര​ണ്ട് ​വെ​ള്ളി​ ​ആ​ന​ക​ളു​ടെ​ ​രൂ​പ​വും​ ​സ​ന്നി​ധാ​ന​ത്ത് ​കാ​ണി​ക്ക​യാ​യി​​​ ​സ​മ​ർ​പ്പി​​​ച്ച​ത്.​ ​മ​ക​ൻ​ ​അ​ഖി​ൽ​ ​രാ​ജി​ന് ​എം.​ബി.​ബി.​എ​സ് ​പ്ര​വേ​ശ​നം​ ​ല​ഭി​​​ച്ച​തി​​​നു​ള്ള​ ​കാ​ണി​​​ക്ക​ ​സ​മ​ർ​പ്പ​ണം​ ​ന​ട​ത്തു​ക​യാ​യി​​​രു​ന്നു​വെ​ന്ന് ​അ​ക്കാ​റാം​ ​ര​മേ​ശ് ​പ​റ​ഞ്ഞു.​ ​പ്ര​ഭു​ഗു​പ്ത​ ​ഗു​രു​സ്വാ​മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലെ​ത്തി​​​യ​ ​ഒ​മ്പ​തം​ഗ​ ​സം​ഘം​ ​മേ​ൽ​ശാ​ന്തി​ ​എ​സ്.​അ​രു​ൺ​കു​മാ​ർ​ ​ന​മ്പൂ​തി​രി​ക്ക് ​കാ​ണി​​​ക്ക​ ​കൈ​മാ​റി​.


Source link

Related Articles

Back to top button