മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ: ഗ്യാനേഷ് കുമാറിനു സാധ്യത | മനോരമ ഓൺലൈൻ ന്യൂസ് – Gyanesh Kumar: Top Contender for Chief Election Commissioner | Gyanesh Kumar | Chief Election Commissioner | IAS | തിരഞ്ഞെടുപ്പ് കമ്മീഷണർ | ഗ്യാനേഷ് കുമാർ | India New Delhi News Malayalam | Malayala Manorama Online News
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ: ഗ്യാനേഷ് കുമാറിനു സാധ്യത
കെ. ജയപ്രകാശ് ബാബു
Published: January 12 , 2025 03:56 AM IST
1 minute Read
കമ്മിഷണർമാരല്ലാത്തവരും തിരഞ്ഞെടുക്കപ്പെടാം
തിരഞ്ഞെടുപ്പ് കമ്മിഷൻ ലോഗോ
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ആരുവരുമെന്ന ചർച്ചകൾ സജീവമാകുന്നു. രാജീവ് കുമാർ അടുത്ത മാസം 18ന് സ്ഥാനമൊഴിയും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനുമായി ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ നിയമനം വിവാദങ്ങളിലേക്കു നയിച്ചേക്കാം. നിലവിലെ കമ്മിഷണർമാരിൽ ഗ്യാനേഷ് കുമാറിനാണു സാധ്യത കൂടുതൽ. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ്. എന്നാൽ, കമ്മിഷണർമാരല്ലാത്തവരെയും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറാക്കാം.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സിലക്‌ഷൻ കമ്മിറ്റിയാണു തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസിനെ സിലക്‌ഷൻ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതിനെതിരായ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമമന്ത്രി അധ്യക്ഷനായുളള സേർച് കമ്മിറ്റി നൽകുന്ന അഞ്ചംഗ പാനലിൽനിന്നുള്ളയാളെയോ പാനലിനു പുറത്തുനിന്നുള്ളയാളെയോ സിലക്‌ഷൻ കമ്മിറ്റിക്കു തിരഞ്ഞെടുക്കാം.
English Summary:
Election Commission: Gyanesh Kumar is the frontrunner to become the next Chief Election Commissioner of India. His appointment, however, is subject to the decision of the selection committee and ongoing legal challenges to its composition.
mo-news-common-newdelhinews mo-news-common-malayalamnews k-jayaprakash-babu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1tltgvob6h24h2f3kp3jv6rqs 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-news-national-organisations0-electioncommissionofindia
Source link