INDIA

കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച യുവാക്കൾക്ക് ദാരുണാന്ത്യം | വിഷപ്പുക | മരണം | നോയിഡ | മനോരമ ഓൺലൈൻ ന്യൂസ് – Noida Tragedy: Two Young Men Die from Carbon Monoxide Poisoning | Noida | Death | Malayala Manorama Online News

കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

ഓൺലൈൻ ഡെസ്ക്

Published: January 11 , 2025 10:57 PM IST

1 minute Read

പ്രതീകാത്മക ചിത്രം

നോയിഡ∙ കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22), ശിവസം (23) എന്നിവരാണ് മരിച്ചത്. ബസായിയിൽ കുൽച, ഛോലെ ബട്ടൂര തുടങ്ങിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു ഇരുവരും. 

പിറ്റേന്ന് ഛോലെ ബട്ടൂര തയാറാക്കുന്നതിനുള്ള കടല വേവിക്കാൻ വച്ചശേഷം അടുപ്പണയ്ക്കാതെ ഇരുവരും ഉറങ്ങുകയായിരുന്നു. തുടർന്ന് കടല കരിഞ്ഞ പുക മുറിയാകെ പടർന്നു. വീടിന്റെ വാതിൽ അടച്ചിരുന്നതിനാൽ മുറിയിൽ ഓക്സിജൻ കുറയുകയും പുക നിറഞ്ഞ് വ്യാപിച്ച കാർബൺ മോണോക്സൈഡ് ശ്വസിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് നോയിഡ സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മിഷണർ രാജിവ് ഗുപ്ത പറഞ്ഞു.

വീട്ടിൽനിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാർ വാതിൽ തകർത്ത് ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary:
Noida Tragedy: Two Young Men Die from Carbon Monoxide Poisoning

mo-news-common-newdelhinews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 5m4mbook4ssueq4j7d4np957vj mo-health-death


Source link

Related Articles

Back to top button