ഒരു ചുറ്റികയുമായി മലമ്പുഴ യക്ഷിയെ തകർക്കാൻ രാഹുൽ ഈശ്വർ പുറപ്പെടുമോ?: ശ്രീയ രമേഷ് ചോദിക്കുന്നു

ഒരു ചുറ്റികയുമായി മലമ്പുഴ യക്ഷിയെ തകർക്കാൻ രാഹുൽ ഈശ്വർ പുറപ്പെടുമോ?: ശ്രീയ രമേഷ് ചോദിക്കുന്നു | Sreeya Ramesh Honey Rose | Sreeya Ramesh Rahul Eshwar | Sreeya Ramesh Boby Chemmannur | Sreeya Ramesh Lucifer

ഒരു ചുറ്റികയുമായി മലമ്പുഴ യക്ഷിയെ തകർക്കാൻ രാഹുൽ ഈശ്വർ പുറപ്പെടുമോ?: ശ്രീയ രമേഷ് ചോദിക്കുന്നു

മനോരമ ലേഖകൻ

Published: January 11 , 2025 04:08 PM IST

1 minute Read

ശ്രീയ രമേഷ്, രാഹുൽ ഈശ്വർ

നടി ഹണി റോസിനെതിരായ രാഹുൽ ഈശ്വറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി നടി ശ്രീയ രമേഷ്. ഹണി റോസ് ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? എന്ന് ശ്രീയ ചോദിക്കുന്നു.
‘‘പെൺ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ? 

ഹണി ഉൾപ്പെടെ സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ?  വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ? 

മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രഫഷനൽ ബന്ധമോ  ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയിന്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്. ഹണിയും അതേ ചെയ്തുള്ളൂ.

അതിന് അവരുടെ വസ്ത്രധാരണം മുതൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറി ഇറങ്ങി പ്രതികരിക്കുവാൻ നടക്കുന്നു.
കുറ്റാരോപിതനേക്കാൾ സ്ത്രീ വിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്ന്യവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വയ്ക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.

അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്. മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്ട്രീയക്കാരുടെ പോർവിളികളും വർഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ  സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരുക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.’’–ശ്രീയ രമേഷിന്റെ വാക്കുകൾ.

English Summary:
Actress Sreeya Ramesh has strongly reacted to Rahul Eshwar’s statement against actress Honey Rose.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-sreeyaremesh jh3jvsghra4a9vhn0trjeqp1f f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-honey-rose


Source link
Exit mobile version