‘വീണ്ടും ലിസ’യിലെ ലക്ഷ്മി; നടി കമല കാമേഷ് അന്തരിച്ചു

‘വീണ്ടും ലിസ’യിലെ ലക്ഷ്മി; നടി കമല കാമേഷ് അന്തരിച്ചു | കമല കാമേഷ് | ചെന്നൈ | മനോരമ ഓൺലൈൻ ന്യൂസ് – Veteran South Indian Actress Kamala Kamesh Passes Away | Kamala Kamesh | Chennai | Malayala Manorama Online News

‘വീണ്ടും ലിസ’യിലെ ലക്ഷ്മി; നടി കമല കാമേഷ് അന്തരിച്ചു

ഓൺലൈൻ ഡെസ്ക്

Published: January 11 , 2025 04:42 PM IST

1 minute Read

കമല കാമേഷ് (Photo : X)

ചെന്നൈ∙ പ്രശസ്ത തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സംഗീത സംവിധായകൻ കാമേഷാണ് ഭർത്താവ്. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവാണ്.

മലയാളത്തിൽ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിതറുന്ന പെൺകുട്ടി, ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതംഗമയ, വീണ്ടും ലിസ, രുഗ്മ, ഒരു സന്ദേശം കൂടി, അസ്ഥികൾ പൂക്കുന്നു, ധീം തരികിട തോം, ഉത്സവപ്പിറ്റേന്ന് തുടങ്ങിയവയാണ് കമല കമേഷ് അഭിനയിച്ച മലയാള സിനിമകൾ.

വീട്‌ല വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. മകൾ: നടിയും നർത്തകിയുമായ ഉമ റിയാസ് ഖാൻ.

English Summary:
Veteran South Indian Actress Kamala Kamesh Passes Away

mo-news-common-latestnews mo-entertainment-movie-riyaz-khan 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 37dao4fs8hf6apu6huhdu2ct5r mo-news-common-chennainews mo-health-death


Source link
Exit mobile version