പയ്യന്നൂർ: തിരുവനന്തപുരം മെറിലാൻഡ് സിനിമാ നിർമ്മാണ കമ്പനി സ്ഥാപകൻ പരേതനായപി. സുബ്രഹ്മണ്യത്തിന്റെ മകനും സിനിമാ നിർമ്മാതാവുമായിരുന്ന പരേതനായ എസ്. കുമാറിന്റെ ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കോമളം കുമാർ (83) പയ്യന്നൂരിലെ മകൻ ഡോ. പത്മനാഭൻ കുമാറിന്റെ കെളോത്ത് വസതിയിൽ നിര്യാതയായി. മൃതദേഹം ഞായറാഴ്ച രാവിലെ തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസത്തിലുള്ള മകൾ മീന കുമാറിന്റെ ബീക്കൺ ഗ്രീൻസ്ക്വയർ ഫ്ലാറ്റിൽ കൊണ്ടു വരും. സംസ്ക്കാരം ഞായറാഴ്ച 3 മണിക്ക് ശാന്തികവാടത്തിൽ .
മറ്റ് മക്കൾ: നീല പ്രസാദ്(ട്രിനിറ്റി തിയേറ്റർ,പത്തനംതിട്ട), ഉമ രാജചന്ദ്രൻ, പ്രൊഫ.മീന കുമാർ(പാലക്കാട് മേഴ്സി കോളേജ്),പരേതനായ കെ.സുബ്രഹ്മണ്യം,ഡോ.പദ്മനാഭൻ(ബേബി മെമേമോറിയൽ ഹോസ്പിറ്റൽ,കണ്ണൂർ). മരുമക്കൾ:രാജേന്ദ്രപ്രസാദ്,പരേതനായ ഡോ.രാജചന്ദ്രൻ,സന്ധ്യ സുബ്രഹ്മണ്യം(ഏജീസ് ഓഫീസ്,കൊച്ചി), സാനിക പത്മനാഭൻ.
Source link