നവീകരണ ജോലിക്കിടെ റെയിൽവേ സ്റ്റേഷനിലെ സ്ലാബ് തകർന്നു; തൊഴിലാളികൾ കുടുങ്ങി

നവീകരണ ജോലിക്കിടെ റെയിൽവേ സ്റ്റേഷനിലെ സ്ലാബ് തകർന്നു; തൊഴിലാളികൾ കുടുങ്ങി | ഉത്തർപ്രദേശ് | ഇന്ത്യൻ റെയിൽവേ | അപകടം | മനോരമ ഓൺലൈൻ ന്യൂസ് – Kannauj Railway Station Building Collapse: Multiple Workers Trapped | Uttar Pradesh | Indian Railway | Accident | Malayala Manorama Online News

നവീകരണ ജോലിക്കിടെ റെയിൽവേ സ്റ്റേഷനിലെ സ്ലാബ് തകർന്നു; തൊഴിലാളികൾ കുടുങ്ങി

ഓൺലൈൻ ഡെസ്ക്

Published: January 11 , 2025 04:58 PM IST

1 minute Read

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (Video Grab : ANI)

ലക്നൗ∙ ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിയതായി സംശയം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയുടെ ഭാഗമാണ് തകർന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

അപകടമുണ്ടാകുമ്പോൾ 35ലേറെ തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 5,000 രൂപയും സഹായധനം നൽകുമെന്ന് റെയിൽവേ അറിയിച്ചു.

English Summary:
Kannauj Railway Station Building Collapse: Multiple Workers Trapped

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 5g14n9hlq1esgp4b4njsimcmpp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident mo-auto-railway mo-news-common-uttar-pradesh-news


Source link
Exit mobile version