പുരുഷ ലിംഗത്തിന്‌ ഏറ്റവും നീളം ഈ രാജ്യത്തെന്ന് പഠന റിപ്പോർട്ട്; റാങ്കിങ് പട്ടികയുമായി ‘ഡേറ്റ പാണ്ടാസ്’

പുരുഷ ലിംഗത്തിന്‌ ഏറ്റവും നീളം ഈ രാജ്യത്തെന്ന് പഠന റിപ്പോർട്ട് – Peniz Size | Sexual Health | Study Report | Health

പുരുഷ ലിംഗത്തിന്‌ ഏറ്റവും നീളം ഈ രാജ്യത്തെന്ന് പഠന റിപ്പോർട്ട്; റാങ്കിങ് പട്ടികയുമായി ‘ഡേറ്റ പാണ്ടാസ്’

ആരോഗ്യം ഡെസ്ക്

Published: January 11 , 2025 04:03 PM IST

1 minute Read

Representative image. Photo Credit:LUHUANFENG/istockphoto.com

പുരുഷ ലിംഗത്തിന്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ശരാശരി നീളമുള്ളത്‌ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണെന്ന്‌ പഠനം. ഉദ്ധാരണ സമയത്ത്‌ സുഡാനിലെ പുരുഷന്മാരുടെ ശരാശരി ലിംഗനീളം 7.07 ഇഞ്ചാണെന്ന്‌(17.95 സെന്റിമീറ്റര്‍) ‘ഡേറ്റ പാണ്ടാസ്’ നടത്തിയ പഠനം പറയുന്നു. ആഗോള ശരാശരിയായ 5.1 മുതല്‍ 5.5 ഇഞ്ചിനേക്കാള്‍ ഏതാണ്ട്‌ രണ്ട്‌ ഇഞ്ച്‌ നീളം കൂടുതലാണിതെന്ന് പഠനറിപ്പോര്‍ട്ടിൽ പറയുന്നു.

രാജ്യാന്തര തലത്തില്‍ നടത്തിയ പല പഠനങ്ങളുടെ ഡേറ്റ ക്രോഡീകരിച്ചാണ്‌ ‘ഡേറ്റ പാണ്ടാസ്’ ഈ റാങ്കിങ്‌ പട്ടിക തയ്യാറാക്കിയത്‌. ഇന്റര്‍നാഷനല്‍ സെക്ഷ്വല്‍ മെഡിസിന്‍ ജേണലില്‍ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത്‌ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ഡമോക്രാറ്റിക്‌ റിപബ്ലിക്‌ ഓഫ്‌ കോംഗോയാണ്‌. ശരാശരി 7.05 ഇഞ്ചാണ്‌ ഇവിടുത്തെ പുരുഷന്മാരുടെ ലിംഗത്തിന്റെ നീളം. ഇക്വഡോര്‍(6.93 ഇഞ്ച്‌), റിപബ്ലിക്‌ ഓഫ്‌ കോംഗോ(6.83 ഇഞ്ച്‌), ഘാന(6.81 ഇഞ്ച്‌) എന്നിവയാണ്‌ ആദ്യ അഞ്ചിലുള്ള മറ്റ്‌ രാജ്യങ്ങള്‍.

ശരാശരി 5.09 ഇഞ്ച്‌ നീളവുമായി(12.93 സെന്റിമീറ്റര്‍) പട്ടികയില്‍ 105-ാം സ്ഥാനത്താണ്‌ ഇന്ത്യ. ഇന്ത്യയ്‌ക്ക്‌ പിന്നില്‍ 106-ാം സ്ഥാനത്ത് ചൈനയും. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്‌ തായ്‌ലന്‍ഡാണ്‌. 3.72 ഇഞ്ചാണ്‌ തായ്‌ലാന്‍ഡിലെ പുരുഷന്മാരുടെ ലിംഗത്തിന്റെ ശരാശരി നീളം. ഉത്തര കൊറിയ, കംബോഡിയ, നേപ്പാള്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പുരുഷലിംഗത്തിന്റെ ശരാശരി നീളത്തില്‍ കാര്യത്തില്‍ പിന്നിലാണ്‌. പട്ടികയില്‍ അമേരിക്ക 68-ാം സ്ഥാനത്തും യുകെ 60-ാം സ്ഥാനത്തും കാനഡ 74-ാം സ്ഥാനത്തുമാണ്‌.

അതേസമയം പുരുഷ ലിംഗത്തിന്റെ വ്യാസത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്‌ മുന്നില്‍. 5.37 ഇഞ്ച്‌ വ്യാസവുമായി  ഫ്രാന്‍സ്‌ ഒന്നാം സ്ഥാനത്തും നെതര്‍ലാന്‍ഡ്‌സ്‌ രണ്ടാം സ്ഥാനത്തുമാണ്‌. ആദ്യ അഞ്ചില്‍ ബെല്‍ജിയവും ഡെന്‍മാര്‍ക്കും ഇടം പിടിച്ചിട്ടുണ്ട്‌. പുരുഷ ലിംഗത്തിന്റെ വ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യ 91-ാം സ്ഥാനത്താണ്‌. ശരാശരി 4.52 ഇഞ്ച്‌ (11.49 സെന്റിമീറ്റര്‍) ആണ്‌ ഇന്ത്യയിലെ പുരുഷന്മാരുടെ ലിംഗത്തിന്റെ ശരാശരി വ്യാസമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഇക്കാര്യത്തില്‍ അവസാന സ്ഥാനത്തുള്ളത്‌ റൊമാനിയ(10.25 സെന്റിമീറ്റര്‍) ആണ്‌. 

English Summary:
Revealed: The Countries With the Largest and Smallest Average Penis Lengths

mo-health-healthnews 13ppb4gdmmgrltpu0or8h8lahf 4lt8ojij266p952cjjjuks187u-list 6r3v1hh4m5d4ltl5uscjgotpn9-list mo-health-reproductivehealth mo-health-sexual-health


Source link
Exit mobile version