പീഡിപ്പിച്ചവരുടെ പേരുകൾ ഫോണിൽ #40 പേർക്കെതിരെ പോക്സോ കേസ്
പത്തനംതിട്ട: പീഡിപ്പിച്ചവരുടെ പേരുകൾ കായിക താരമായ പെൺകുട്ടി പിതാവിന്റെ ഫോണിൽ സൂക്ഷിച്ചിരുന്നു.
32 ആളുകളുടെ വിവരങ്ങളാണ് ഇന്നലെ പൊലീസിനു കൈമാറിയത്. മറ്റുളളവരെയും അറിയാമെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ഇലവുംതിട്ട പൊലീസ് 40 പ്രതികൾക്കെതിരെ പോക്സോ കേസെടുത്തു. ഒരു പെൺകുട്ടിയെ 64 പർ പീഡിപ്പിച്ചെന്ന പരാതി അപൂർവ കേസായാണ് പൊലീസ് പരിഗണിക്കുന്നത്. ഉന്നത പൊലീസ് ഓഫീസറുടെ മേൽനോട്ടത്തിൽവിവിധ സ്റ്റേഷനുകളിലെ എസ്. എച്ച്.ഒമാരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും. പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ് ഏകോപന ചുമതല.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. കൂടുതൽ പ്രതികളുണ്ടാകാൻ സാദ്ധതയുണ്ട്.
പതിമൂന്നാം വയസിൽ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതുകണ്ട അയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. പീഡന വിവരങ്ങൾ വെളിപ്പെടുത്താൻ 18കാരി മുന്നോട്ടു വരികയായിരുന്നു. ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് അനുവഭങ്ങൾ വിവരിച്ചത്. സമഖ്യ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. പെൺകുട്ടിക്കൊപ്പം മാതാവും ഹാജരായി.
Source link